അവസരം ചോദിച്ചപ്പോൾ നമ്മൾ എപ്പോഴാ കിടപ്പറ പങ്കിടുന്നെ എന്നാണ് സംവിധായകൻ ചോദിച്ചത് ആസിഫ് അലിയുടെ നായിക പറയുന്നു

മലയാളത്തിൽ സിനിമ മേഖലയിൽ നടികൾക്ക് എതിരെ നിരന്തരം ആക്രമണ വാർത്തകൾ നിറയുകയാണ്. ദിലീപ് വിഷയത്തിലും കമൽ വിഷയത്തിലും പലരും പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി സംഘടനകളും മറ്റും മീ ടൂ വിവാദത്തെ തുടർന്ന് രൂപം കൊണ്ടിട്ടുമുണ്ടായിരുന്നു.

ഇപ്പോൾ പുതിയ ഒരു വെളിപ്പെടുത്തലുമായി ഒരു താരം കൂടി രംഗത്ത് വന്നിരിക്കുകയാണ്. സിനിമയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ പറ്റി പ്രതികരിക്കുമായാണ് ആസിഫ് അലിയുടെ നായികയായി കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ നായിക ഷിബ്ലാ. സിനിമയിൽ ഒരുപാട് പേര് ദുരന്തങ്ങൾ അനുഭവിക്കാറുണ്ടെന്നും താരം പറയുന്നു.

അവതാരികയായി തിളങ്ങിയ ശേഷം സിനിമയിൽ എത്തിയ താൻ ഒരു പടത്തിന് ചാൻസ് ചോദിച്ചു സംവിധായകന്റെ അടുത്ത് എത്തിയെന്നും എന്നാൽ അയാളിൽ നിന്നും മോശം പെരുമാറ്റമാണ് ഉണ്ടായതെന്നുമാണ് വെളിപ്പെടുത്തൽ. അവസരം ചോദിച്ച തന്നോട് നമ്മൾ എപ്പോളാണ് ഭോഗിക്കുന്നത് എന്നാണ് പ്രമുഖ സംവിധായൻ ചോദിച്ചത് എന്ന് ഷിബ്ലാ പറയുന്നു.