അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡനം, നഗ്ന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; സീരിയൽ താരത്തെ പീഡിപ്പിച്ച സിജിനെതിരെ കൂടുതൽ പെൺകുട്ടികൾ രംഗത്ത്

തൃശൂർ : ടെലിവിഷൻ സീരിയലുകളിൽ കൂടുതൽ അവസരങ്ങൾ വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്ത് സീരിയൽ നടിയെ പീഡിപ്പിച്ച മേക്കപ്പ്മാൻ കൊടകര സ്വദേശി സിജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സീരിയലിൽ അവസരം വാഗ്ദാനം ചെയ്തതിന് പുറമെ വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു സീരിയൽ താരത്തെ പീഡനത്തിന് ഇരയാക്കിയത്.

ഈ വർഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടെലിവിഷൻ സീരിയലുകളിൽ പ്രധാന താരങ്ങളുടെ മേക്കപ്പ് ജോലി ചെയ്തിരുന്ന സിജിൻ പീഡനത്തിന് ഇരയായ താരത്തിന് മേക്കപ്പ് ചെയ്ത് നൽകിയാണ് പരിചയപ്പെടുന്നത്. പ്രധാന താരങ്ങളുമായും സംവിധായകരുമായി തനിക്ക് നല്ല ബന്ധമാണെന്ന് വിശ്വസിപ്പിക്കുകയും തുടർന്ന് കൂടുതൽ അവസരങ്ങൾ വാങ്ങി തരാമെന്ന് പറഞ്ഞ് മൂന്ന് മാസത്തോളം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

ഇതിനിടയിൽ സിജിന്റെ യഥാർത്ഥ സ്വഭാവം മനസിലാക്കിയ സീരിയൽ താരവുമായി സിജിൻ വഴക്കിടുകയും കത്രിക ഉപയോഗിച്ച് സീരിയൽ താരത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കുടുംബത്തെ ഇല്ലാതാക്കുമെന്നും നഗ്ന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും സിജിൻ ഭീഷണിപ്പെടുത്തിയതായി സീരിയൽ താരത്തിന്റെ പരാതിയിൽ പറയുന്നു. പീഡന വിവരം പുറത്തായതോടെ നിരവധി പെൺകുട്ടികൾ ഇയാൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചതായാണ് വിവരം.

  മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ കഞ്ചാവ് കേസിലെ പ്രതികൾ രക്ഷപെട്ടു

കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും പ്രതി കാരണം മറ്റൊരു പെൺകുട്ടി നേരത്തെ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂട്ടർ വാദിച്ചു. വാദം അംഗീകരിച്ച കോടതി പ്രതിയുടെ ജാമ്യം തള്ളുകയായിരുന്നു.

Latest news
POPPULAR NEWS