വൈശാലി എന്ന ഒറ്റ ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടി എടുത്ത താരമാണ് സുപർണ ആനന്ദ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച താരം ഏറെ ശ്രദ്ധിക്കപ്പെത് ഭരതൻ സംവിധാനം ചെയ്ത് എംടി വാസുദേവൻ നായർ കഥ എഴുതിയ വൈശാലിയിൽ കൂടിയാണ്. മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ ചെയ്ത താരം ഒടുവിൽ അഭിനയിച്ച മലയാളം സിനിമ ഞാൻ ഗന്ധർവനാണ്.
പിന്നീട് അച്ഛന്റെ മരണ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം ഡൽഹിയിൽ ബിസിനസ് നടത്തി വരുകയാണ്. ഭർത്താവിനും കുട്ടികൾക്കും ഒപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന സുപർണ മലയാളം സിനിമയിൽ അഭിനയിക്കണം എന്ന മോഹമായി അവസരം കാത്തിരിക്കുകയാണ്. മലയാളത്തിൽ തന്നെ വീണ്ടും തിരിച്ചു വരാനാണ് ആഗ്രഹമെന്നാണ് സുപർണ പങ്കുവെക്കുന്നത്.
മലയാളത്തിൽ വൈശാലി നൽകിയ സ്വീകാര്യത ഇന്നും പ്രിയപ്പെത്താണെന്നും നല്ല ഒരു അവസരം കിട്ടിയാൽ തിരിച്ചു വരും, ചെറിയ വേഷം അല്ല സ്ത്രീ പ്രാധാന്യമുള്ള വേഷത്തിലേക്ക് അഭിനയിക്കാനാണ് താല്പര്യമെന്നാണ് സുപർണ പറയുന്നത്. കാസ്റ്റിംഗ് കൗച്ച് എന്നത് ഇപ്പോൾ ഉയർന്നു വരുന്നതല്ല താൻ അഭിനയ ജീവിതം തുടങ്ങിയ സമയത്തും ഇതൊക്കെ സിനിമയിൽ ഉണ്ടെന്നും സുപർണ വെളിപ്പെടുത്തുന്നു.
നീണ്ട വർഷത്തിന് ശേഷം തിരിച്ചു വരുന്നതെങ്കിലും തന്റെ പ്രായത്തിന് പറ്റിയ റോളുകൾ ചെയ്യാനാണ് ഇഷ്ടമെന്നും മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ കാണാറുണ്ടെന്നും. പുരുഷ കേന്ദ്രമായ സിനിമ രംഗത്ത് ഉയർന്നു വരുന്ന സ്ത്രീ കൂട്ടായിമയ്ക്ക് തന്റെ പിന്തുണയുണ്ടെന്നും സുപർണ കൂട്ടിച്ചേർത്തു.