അവിടെ ബാറ്റിംഗ് ഇവിടെ പ്രണയം ; ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടെ ഇന്ത്യൻ യുവാവ് ഓസ്‌ട്രേലിയൻ യുവതിയെ പ്രണയിച്ച് കീഴടക്കി

സിഡ്‌നി : ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന മത്‌സരം നടക്കുന്ന സ്റ്റേഡിയത്തിൽ നിന്നും വ്യത്യസ്തമായൊരു പ്രണയം. ഇന്ത്യൻ യുവാവും ഓസ്‌ട്രേലിയൻ യുവതിയുമാണ് മത്സരം കാണുന്നതിനിടെ പ്രണയത്തിലായത്. ക്രിക്കറ്റ് ആരവം പ്രണയത്തിലേക്ക് മാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.

ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ ആരാധകനായ യുവാവ് ഓസ്‌ട്രേലിയൻ യുവതിയുടെ അടുത്തെത്തി പ്രണയാഭ്യർത്ഥന നടത്തുകയും ആദ്യം അമ്പരന്ന യുവതി പിന്നീട് അഭ്യർത്ഥന സ്വീകരിച്ച് യുവാവിനെ വാരിപ്പുണരുകയായിരുന്നു. യുവാവ് മട്ട് കുത്തി നിന്ന് തന്റെ കയ്യിലെ വിവാഹമോതിരം യുവതിക്ക് കൈമാറുകയും ചെയ്തു. ക്രിക്കറ്റ് ഓസ്‌ട്രേലിയ വീഡിയോ ട്വീറ്റ് ചെയ്തതോടെയാണ് വ്യത്യസ്തമായ പ്രണയം വൈറലായി മാറിയത്.