അവിവിവാഹിതയായ യുവതി ഹോസ്റ്റൽ മുറിയിൽ പ്രസവിച്ചു ; നവജാതശിശു മരിച്ചു

ഇടുക്കി: ഹോസ്റ്റൽ മുറിയിൽ അവിവാഹിതയായ ബാങ്ക് ജീവനക്കാരി പ്രസവിച്ചതിനെ തുടർന്ന് നവജാതശിശു മരിച്ച നിലയിൽ. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. കട്ടപ്പന നഗരത്തിലെ വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന ബാങ്ക് ജീവനക്കാരിയായ യുവതിയാണ് പ്രസവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച യോടെയാണ് പ്രസവം നടന്നത്. യുവതിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന സഹോദരിയെ പുറത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. എന്നാൽ സഹോദരി തിരിച്ചെത്തിയപ്പോൾ യുവതി ആൺകുഞ്ഞിനു ജന്മം നൽകിയതായാണ് കാണുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കാണുന്നത് കുഞ്ഞ് മരിച്ച നിലയിലാണ്. തുടർന്ന് വിവരം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാർ ഹോസ്പിറ്റലിൽ യുവതിയെ എത്തിക്കുകയും ചികിത്സ നൽകുകയുമായിരുന്നു. എന്നാൽ പ്രസവിക്കുമ്പോൾ തന്നെ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നാണ് യുവതി പോലീസിന് മുമ്പാകെ മൊഴി നൽകിയത്.

സംഭവുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്ക്കരിക്കും. പോസ്റ്റ്മോർട്ടം നടത്തിയശേഷമേ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. യുവതിയെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ യുവതി ഗർഭിണിയായ വിവരം തന്റെയൊപ്പം താമസിച്ചിരുന്ന സഹോദരിയും ഹോസ്റ്റലിലൊപ്പം താമസിച്ചിരുന്ന മറ്റുള്ളവരും അറിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിനെ ഇല്ലാതാക്കുന്നതിനായി അബോഷനായി ശ്രമിച്ചിരുന്നതായും എന്നാൽ ഈ ശ്രമം വൈകി പോയതായും സ്ഥിരീകരിക്കാത്ത രീതിയിലുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. പ്രസവം ഹോസ്റ്റൽ അധികൃതർ തന്നെയാണ് പോലീസിനെ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ മരണത്തിലെ ദുരൂഹത പരിശോധിച്ചുവരികയാണ്.