ഓയൂർ : മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ചെറിയ വെളിനല്ലൂർ സ്വദേശികളായ പുത്തൻ വീട്ടിൽ ജിതിൻ (33), അയൽവാസിയും വീട്ടമ്മയുമായ സുധിന (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും അയൽവാസികളും വിവാഹിതരുമാണെന്ന് പോലീസ് പറയുന്നു. ഭാര്യയെയും മകനെയും ഉപേക്ഷിച്ചാണ് ജിതിൻ, വീട്ടമ്മയായ സുധിനയെയും കൊണ്ട് നാട് വിട്ടത്. അയൽവാസികളായ ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം സുധിനയുടെ ഭർത്താവ് അറിഞ്ഞതോടെയാണ് സുധിനയും,ജിതിനും ഒളിച്ചോടിയത്.
സുധിനയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി. തുടർന്ന് ഇരുവരെയും കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവർക്കുമെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.