അവിഹിതമാണ് ഇപ്പോഴത്തെ സീരിയലുകൾ മുഴുവനും, എന്നെക്കൊണ്ട് അത് കഴിയില്ല: മലയാളം സീരിയൽ ചെയ്യാത്തതിനെ പറ്റി മധു മോഹൻ

മാനസി, സ്നേഹ സീമ തുടങ്ങിയ മെഗാ പരമ്പരകൾ മലയാളികൾക്ക് സമ്മാനിച്ചയാളാണ് മധു മോഹൻ. മലയാളത്തിലേ സീരിയലുകളുടെ പിതാവ് എന്ന് അറിയപ്പെടുന്ന മധു മോഹൻ ഇപ്പോൾ തമിഴ്നാട്ടിൽ എംജിആറിന്റെ വീട്ടിലാണ് താമസം. മലയാളത്തിലേ ആദ്യം മെഗാ പാരമ്പരയായ മാനസി യിൽ കൂടിയാണ് മധു മോഹൻ ശ്രദ്ധിക്കപ്പെടുന്നത്.

ഇന്ന് സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ എല്ലാം അവിഹിത കഥകൾ മാത്രമാണ് പറയുന്നതെന്നും അതിൽ സംതൃപ്തി ലഭിക്കാറില്ലെന്നും ഇദ്ദേഹം വിമർശിക്കുന്നു. കേരളത്തിലെ വീട്ടമ്മമാരോട് തനിക്ക് സ്നേഹവും ബഹുമാനവുമാണെന്നും എന്നാൽ ചാനുകളാണ് ഇപ്പോൾ സീരിയൽ ഏത് വേണെമെന്ന് തീരുമാനിക്കുന്നത് ഇങ്ങനത്തെ നിയത്രണത്തിൽ തനിക്ക് സീരിയൽ ചെയ്യാൻ കഴിയില്ലെന്നും ഇദ്ദേഹം പറയുന്നു.മലയാളത്തിലെ സീരിയൽ നിർമ്മാണം നിർത്തിയ ശേഷം ഐറ്റി കമ്പനി തുടങ്ങിയെന്നും വിജയ് ടീവിയിയിലും സീ ടിവിയിലും സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ താൻ അഭിനയിക്കുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇന്നും മലയാളം സീരിയലുകൾ കാണാറുണ്ട് എങ്കിലും സംതൃപ്തി ലഭിക്കാറില്ല യഥാർത്ഥത്തിൽ നിന്നും ഒരുപാട് മാറിയ നാടകീയ സംഭവങ്ങളാണ് ഇപ്പോൾ മലയാള സീരിയലുകളിൽ എന്നാൽ ബാക്കി ഭാഷകളിൽ അങ്ങനെയല്ലാന്നും മധു മോഹൻ വിമർശിക്കുന്നു.

Also Read  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

എല്ലാ സീരിയലുകളിലും അവിഹിത ബന്ധങ്ങൾ കുത്തിനിറയ്ക്കുകയാണെന്നും താൻ വീണ്ടും ഈ രംഗത്തേക്ക് തിരികെ വന്നാൽ സ്വാതന്ത്ര്യം ലഭിക്കില്ലെന്നും, ഒരു കഥയുടെ ആശയം കിട്ടിയിട്ടുണ്ട് അത് കൃത്യമായി എത്തിയാൽ മലയാള സീരിയൽ രംഗത്തേക്ക് താനും പ്രൊഡക്ഷൻ കമ്പനിയും തിരികെ എത്തുമെന്നും മധു മോഹൻ കൂട്ടിച്ചേർത്തു.