ചെന്നൈ : അവിഹിത ബന്ധത്തിൽ ഉണ്ടായ നവജാത ശിശുവിനെ നാണക്കേട് ഭയന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തഞ്ചാവൂർ സ്വദേശി പ്രിയദർശനി (23) ആണ് അറസ്റ്റിലായത്. ആശുപത്രിയിലെ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ കുത്തി നിറച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
അവിവിവാഹിതയായ പ്രിയദർശനിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വയറ് വേദനയെ തുടർന്ന് ആശുപത്രിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് മകൾ ഗർഭിണിയാണെന്ന് മാതാപിതാക്കൾ അറിയുന്നത് തുടർന്ന് നാണക്കേട് ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രിയദർശനിയോട് മാതാപിതാക്കൾ ആവിശ്യപെടുകയായിരുന്നു. തുടർന്ന് യുവതി ശുചിമുറിയിലെ ഫ്ലാഷ് ടാങ്കിൽ നവജാത ശിശുവിനെ ഉപേക്ഷിക്കുകയായിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്താൻ കൂട്ട് നിന്ന മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം സുഹൃത്തായിരുന്ന യുവാവിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് പ്രിയദർശനി വെളിപ്പെടുത്തി. സുഹൃത്തിനെ പോലീസ് അന്വേഷിച്ഛ് വരികയാണ്. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ യുവതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് കണ്ടെത്തിയത്.