അവൾ പോയി ഞാനും പോകുന്നു, ബിജെപിക്കാർക്കും മാധ്യമങ്ങൾക്കും സന്തോഷമാവട്ടെ ; പീഡനകേസ് പ്രതിയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി

മുട്ടം : പീഡനകേസിൽ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കഴിഞ്ഞ ദിവസം മനു മനോജ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെൺകുട്ടി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.

ഇതിനിടെയാണ് റിമാൻഡിൽ കഴിയുകയായിരുന്ന പ്രതി ജയിലിൽ തൂങ്ങി മരിച്ചത്. മരിക്കുന്നതിന് മുൻപ് മനു മനോജ് എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. യുവാവിന്റെ വസ്ത്രത്തിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. അവൾ പോയി ഞാനും പോകുന്നു തന്റെ മരണത്തിൽ ജയിൽ അധികൃതർക്കോ സഹതടവുകാർക്കോ പങ്കില്ല എന്റെ മരണത്തോടെ ബിജെപിക്കാർക്കും മാധ്യമങ്ങൾക്കും സന്തോഷമാവട്ടെ എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. അതേസമയം തന്റെ മകനെ പോലീസ് ഉദ്യോഗസ്ഥർ കൊന്ന് കെട്ടി തൂക്കിയതാണെന്ന് മനു മനോജിന്റെ പിതാവ് ആരോപിച്ചു.