അശ്ലീലം പറഞ്ഞ് വശത്താക്കും, നിർബന്ധിച്ച് ഹോട്ടൽ മുറിയിലെത്തിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടും ; പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടിക്കി ലക്ഷങ്ങൾ തട്ടിയ യുവതിക്കെതിരെ കേസ്

കൊച്ചി : പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കുന്നത് പതിവാക്കിയ യുവതിക്കെതിരെ കേസ്. അഞ്ചൽ സ്വദേശിനി അശ്വതിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഫേസ്‌ബുക്ക് വഴിയാണ് യുവതി പോലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് പ്രണയം നടിച്ച് നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടും. ശേഷം ഇതിന്റെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നതാണ് അശ്വതിയുടെ രീതി.

പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ചാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. ഫേസ്‌ബുക്കിലൂടെ ചാറ്റ് ചെയ്ത് സൗഹൃദം ആരംഭിക്കുന്ന അശ്വതി പിന്നീട് വാട്സാപ്പ് നമ്പർ ആവശ്യപ്പെടും. തുടർന്ന് പ്രണയം ആണെന്ന് പറഞ്ഞ് കൂടുതൽ അടുപ്പം കാണിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യും. ഇതിൽ വീഴുന്നവരെ നിർബന്ധിച്ച് ഹോട്ടലിൽ മുറിയെടുത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെടും. എന്നാൽ ഹോട്ടൽ മുറിയിലെ ദൃശ്യങ്ങൾ രഹസ്യമായി ക്യാമറയിൽ പകർത്തിയ ശേഷം അശ്വതി ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തും. പണം നൽകിയില്ലെങ്കിൽ ഭാര്യയ്ക്കും മക്കൾക്കും ദൃശ്യങ്ങൾ അയച്ചു കൊടുക്കും.

  ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഭയന്ന് ഫോൺ ഉപേക്ഷിച്ചു പക്ഷെ സ്വപ്‌നയെ കുടുക്കിയത് മകളുടെ ഫോൺ

ദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണി കൂടാതെ ഗർഭിണിയാണെന്ന് പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെടും. ഗർഭിണിയാണെന്ന് തെളിയിക്കാൻ ബാത്ത്റൂമിൽ കയറി പ്രഗ്നന്സി കിറ്റിൽ ഹാർപ്പിക്ക് ഒഴിച്ച് ചുവന്ന അടയാളം പോലീസ് ഉദ്യോഗസ്ഥന് കാണിക്കും. വ്യാജ പ്രഗ്‌നൻസി കാണുന്നതോടെ ചിലർ ഇത് വിശ്വസിച്ച് പണം നൽകി സംഭവം ഒതുക്കി തീർക്കും.

നൂറിലധീകം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥർ അശ്വതിയുടെ ഹണിട്രാപ്പിൽ കുടുങ്ങിയതായാണ് വിവരം. യുവതിയുടെ കെണിയിൽ വീണ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടന്നത്. ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നിവടങ്ങളിൽ യുവതി ഹണിട്രാപ്പ് നടത്തി പണം തട്ടിയതായാണ് വിവരം.

Latest news
POPPULAR NEWS