തിരുവനന്തപുരം :വീട്ടമ്മയുടെ നഗ്ന്ന ദൃശ്യങ്ങൾ ഫേസ്ബുക്ക്,വാട്സപ്പ് തുടങ്ങിയ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരപ്പാറ സ്വദേശി സൗമ്യയാണ് അറസ്റ്റിലായത്. സുഹൃത്തിനോടുള്ള വ്യക്തി വൈരാഗ്യം കാരണം സുഹൃത്തിന്റെ ഭാര്യയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന്ന ചിത്രങ്ങളാക്കി പ്രവചരിപ്പിക്കുകയായിരുന്നു.
നിരവധി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അകൗണ്ടുകൾ ഉപയോഗിച്ചാണ് നഗ്ന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. തന്റെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വ്യാജ അകൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ആളുകളെ കണ്ടെത്തിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് സൗമ്യയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
സമൂഹമാധ്യമങ്ങൾ വഴി സൗമ്യ അശ്ലീല ചാറ്റുകൾ നടത്തി വലയിലാക്കിയ യുവാക്കളുടെ അകൗണ്ട് വഴിയാണ് വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സൗമ്യയെ കൂടാതെ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് നൽകിയ ഇടുക്കി സ്വദേശി മിബിൻ ജോസഫിനെയും പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി യുവാക്കളുമായി സ്ഥിരമായി സൗമ്യ അശ്ലീല ചാറ്റുകൾ നടത്തിയിരുന്നതായാണ് വിവരം. സൗമ്യയുടെ വലയിൽ വീണ യുവാക്കളുടെ അകൗണ്ട് വഴിയും. അവരുടെ മൊബൈൽ നമ്പർ, ഇ-മെയിൽ ഉപയോഗിച്ചും സൗമ്യ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചിരുന്നു.