അശ്ലീല ചിത്രം നിർമ്മിച്ച് രാജ് കുന്ദ്ര കോടികൾ ഉണ്ടാക്കിയപ്പോൾ ഭാര്യ ശിൽപ്പ ഷെട്ടിയും മാതാവും ചേർന്ന് തട്ടിയത് കോടികൾ ; പോലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ : അശ്ലീല ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് പിന്നാലെ ഭാര്യ ശിൽപ്പ ഷെട്ടിക്കെതിരെയും പോലീസ് കേസ്. ശിൽപ്പ ഷെട്ടിയും മാതാവും ചേർന്ന് ചേർന്ന് കോടികൾ തട്ടിയതായാണ് പൊലീസിന് പരാതി ലഭിച്ചത്. വെൽനെസ് സെന്റർ തുടങ്ങാൻ വേണ്ടി രണ്ട് പേരിൽ നിന്നായി കോടികൾ തട്ടിയെടുത്തെന്ന് പരാതിയിൽ പറയുന്നു.

ഉത്തർപ്രദേശിൽ വെൽനെസ് സെന്ററിന്റെ ബ്രാഞ്ച് തുടങ്ങാമെന്ന് പറഞ്ഞാണ് ശിൽപ്പ ഷെട്ടിയും മാതാവും ചേർന്ന് ജോത്സ്ന ചൗഹാനിൽ നിന്നും പണം വാങ്ങിയത്. ഇതേ കാര്യത്തിനായി രോഹിത് വീർ എന്നയാളുടെ അടുത്ത് നിന്നും ഇരുവരും ചേർന്ന് കോടികൾ വാങ്ങിയതായും മറ്റൊരു പരാതിയിൽ പറയുന്നു. ഹസ്രത് ഗഞ്ജ് പോലീസ് സ്റ്റേഷനിൽ രണ്ടു പരാതികളാണ് ഇവർക്കെതിരെ ലഭിച്ചിട്ടുള്ളതെന്നും പോലീസ് പറയുന്നു.

  മേഘ്‌നയ്ക്ക് ആൺ കുഞ്ഞ് പിറന്നു ; ചിരഞ്ജീവിയുടെ രണ്ടാം ജന്മമെന്ന് മാതാപിതാക്കൾ

ലോസിസ് വെൽനസ് സെന്ററിന്റെ ചെയർപേഴ്‌സൺ സ്ഥാനത്താണ് ശില്പ ഷെട്ടി. അമ്മ സുനന്ദ സ്ഥാപനത്തിന്റെ ഡയറക്ടർ ആണെന്നും ഇത് കാണിച്ചാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ശില്പ ഷെട്ടിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.

Latest news
POPPULAR NEWS