കുമരകം : ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡ്രോയിങ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഉമ്പിക്കാട്ട് മഹേഷ് തമ്പിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ പ്രകാരം കേസെടുത്തിരുന്നു തുടർന്നാണ് അറസ്റ്റ്.
ഡ്രോയിങ് അധ്യാപകനായ ഇയാൾ പെൺകുട്ടിയെ സ്ഥിരമായി അശ്ലീല ചിത്രങ്ങൾ വരച്ചു കാണിക്കുമായിരുന്നെന്നും ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നും പോലീസ് പറയുന്നു.
പെൺകുട്ടി വീട്ടിൽ അറിയിക്കുകയും. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. ഇയാൾ മറ്റു കുട്ടികളോടും ഇങ്ങനെ കാണിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി