അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചു ; ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

മുംബൈ : ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത് മതിയായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

അശ്ലീല ചിത്രം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം രാജ് കുന്ദ്രയ്‌ക്കെതിരെ ക്രൈബ്രാഞ്ച് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നിരവധി അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതായും ആപ്ലികേഷനുകൾ വഴി ചിത്രങ്ങൾ പ്രദർശിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയത്

  ഒരു കിലോ ആട്ടയിൽ 15000 രൂപയുടെ കാര്യം വെളുപ്പെടുത്തി ആമിർ ഖാൻ

കഴിഞ്ഞ ഫെബ്രുവരിയിൽ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘം അറസ്റ്റിലായതിനെ തുടർന്നാണ് അശ്ലീല ചിത്ര നിർമ്മാണത്തിന് നേതൃത്വം നൽകിയ രാജ് കുന്ദ്രയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അശ്ലീല ചിത്രങ്ങളുടെ നിർമാണത്തിനായി നിരവധി പെൺകുട്ടികളെ ഇയാൾ ഫ്ലാറ്റെടുത്ത് താമസിപ്പിച്ചതായും പോലീസ് കണ്ടെത്തി.

Latest news
POPPULAR NEWS