അശ്ലീല ദൃശ്യങ്ങൾ കാണിക്കുന്നതിനിടയിൽ സ്വകാര്യ ഭാഗങ്ങളിൽ കയറി പിടിക്കും ; കോഴിക്കോട് പന്ത്രണ്ട് വയസുകാരിയായ മകളെ പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

കോഴിക്കോട് : പന്ത്രണ്ടു വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് മുങ്ങി. കുന്ദമംഗലം സ്വദേശിയായ യുവാവാണ് പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ വിദേശത്തേക്ക് കടന്നത്. പോലീസിന്റെ അറിവിടെയാണ് പ്രതി വിദേശത്തേക്ക് കടന്നതെന്ന് കുടുംബം സംശയിക്കുന്നു. എന്നാൽ പ്രതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

പന്ത്രണ്ട് വയസുള്ള മകൾക്ക് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. അശ്ലീല ദൃശ്യങ്ങൾ കാണിക്കുന്നതിനൊപ്പം പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിക്കുകയും ചെയ്തു. വിവരം മറ്റാരോടെങ്കിലും പറഞ്ഞാൽ ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

  പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടി: ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കണം: കെ സുരേന്ദ്രൻ

അതേസമയം പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെടുകയും, പിന്നോക്കം പോകുകയും ചെയ്തതോടെയാണ് പെൺകുട്ടിയെ അധ്യാപകർ ശ്രദ്ധിക്കുന്നത്. അധ്യാപകരുടെ ഇടപെടലിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുന്ദമംഗലം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടയിൽ പ്രതി വിദേശത്തേക്ക് കടന്ന് കളയുകയായിരുന്നു.

Latest news
POPPULAR NEWS