അശ്‌ളീല കമന്റിട്ട ആളോട് എന്തിനാ ഇങ്ങനെ ചെയ്യുന്നേ എന്ന് ഞാൻ ചോദിച്ചു അപ്പോൾ അയാൾ പറഞ്ഞത് ഇങ്ങനെ തുറന്ന് പറഞ്ഞ് സാധിക

ടെലിവിഷൻ പരമ്പരകളിൽ കൂടി അഭിനയ രംഗത്ത് എത്തിയ നടിയാണ് സാധിക വേണുഗോപാൽ. അഭിനയത്തിനോട് ഒപ്പം തന്നെ ചാനൽ ഷോകളിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ നിലപാടുകൾ തുറന്ന് പറയുകയും തന്റെ ചിത്രങ്ങൾക്കും മറ്റും അശ്ലീല കമന്റ് ഇടുന്നവർക്ക് ചുട്ട മറുപടി നൽകാനും താരം മറക്കാറില്ല. പലപ്പോഴും ഇത്തരം കമന്റുകൾ വാർത്തയാകാറുമുണ്ട്.

മോഡൽ കൂടിയായ സാധികയുടെ ഗ്ലാമർ ചിത്രങ്ങൾ പലപ്പോഴും വിമർശങ്ങൾക്ക് ഇരയാകാറുണ്ട്. ഇത്തരം വിവാദ സംഭവങ്ങൾ ജീവിതത്തിൽ കടന്നുപോയതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് സാധിക ഇപ്പോൾ. സൈബർ ബുളിങ് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയെന്നാണ് സാധിക അഭിപ്രായപെടുന്നത്. അതൊക്കെ താൻ റിയാക്റ്റ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചറിവുകളുണ്ടായെന്ന് സാധിക പറയുന്നു.

ഒരു പണിയുമില്ലാത്ത കൂട്ടരാണ് ഇതിന് പിന്നില്ലെന്നും ഇവരെ പബ്ലിക്കിന്റെ മുന്നിൽ കൊണ്ടുവന്നാൽ അതും പബ്ലിസിറ്റിയെന്ന് ചിലർ പറയുമെന്നും ഇവരുടെയൊക്കെ ഫാസ്ട്രഷനാണ് കമന്റ് ബോക്സിൽ തീർക്കുന്നതെന്നും സാധിക വിമർശിക്കുന്നു. ഇത്തരത്തിൽ സ്ഥിരമായി മോശം കമന്റ് ഇടുന്നയാളോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ തന്റെ ശ്രദ്ധപിടിച്ചു പറ്റാനാണ് എന്നാണ് അയാൾ മറുപടി നൽകിയതെന്നും ഇതുപോലെ തന്നെ ചില ഓൺലൈൻ മാധ്യമങ്ങളുടെ വാർത്തകളും തന്നെ അസ്വസ്ഥതപ്പെടുത്താറുണ്ടന്നും സാധിക പറയുന്നു.