അസമയങ്ങളിൽ യുവതികൾ വന്ന് പോയിരുന്നു ; പെരുമ്പാവൂരിൽ അനാശ്യാസ്യ പ്രവർത്തനം നടത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗണിന് സമീപം വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ അനാശ്യാസ്യ പ്രവർത്തനം നടത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുടക്കുഴ സ്വദേശി,നിഷാദ്,ശബരിലാൽ,ചേലമറ്റം സ്വദേശി പോൾ,സജീവൻ കൂടാതെ മൂന്ന് യുവതികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 18 നാണ് ഇവർ കെട്ടിടം വാടകയ്ക്ക് എടുത്ത് അനാശ്യാസ പ്രവർത്തങ്ങൾ നടത്തി വന്നതെന്ന് പോലീസ് പറഞ്ഞു. യുവതികൾ ഉൾപ്പടെയുള്ളവർ രാത്രികാലങ്ങളിൽ വന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ അസമയങ്ങളിൽ അപരിചിതരായ ആളുകളും വാഹനങ്ങളും വന്ന് പോയിരുന്നതായി നാട്ടുകാർ പറയുന്നു. യുവതികളും ആവശ്യക്കാരും എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരെത്തുടർന്നാണ് പോലീസ് റൈഡ് നടത്തിയത്.

  സംസ്ഥാനത്തെ അഞ്ച് ദുരൂഹ മരണങ്ങളിൽ തീവ്രവാദ വിരുദ്ധ സ്‌കോഡ് അന്വേഷണം ആരംഭിച്ചു

Latest news
POPPULAR NEWS