ആസാം: അസമിലെ മതപഠന കേന്ദ്രങ്ങൾ അടച്ചു പൂട്ടി സ്കൂൾ ആകാനുള്ള തീരുമാനവുമായി ആസാം സർക്കാർ. സർക്കാർ നടത്തുന്ന മദ്രസകാളിലെ ധനസഹായം നിർത്തുകയും ചെയ്യുമെന്ന് ആസാം സർക്കാർ വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രിയായ ഹിമന്ത ബിസ്വ ശർമ്മയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മതപഠനത്തിന്റെ പേരിൽ വിദ്യാർത്ഥികളെ അറബി പോലുള്ള ഭാഷകൾ പഠിപ്പിക്കുകയും ചെയ്യുന്ന ജോലി സർക്കാരിന്റേതല്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
മുസ്ലിം വിഭാഗങ്ങളുടെ ഗ്രന്ഥമായ ഖുർആൻ പഠിപ്പിക്കുന്നതിന് വേണ്ടി മാത്രം ധനസഹായം നൽകുകയാണെങ്കിൽ സ്കൂളുകളിൽ ഗീതയും ബൈബിളും പഠിപ്പിക്കാനും സർക്കാർ തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സർക്കാർ മതപഠന കേന്ദ്രങ്ങൾ ഉടൻ തന്നെ സ്കൂളുകളാക്കി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രിയായ ഹിമന്ത വ്യക്തമാക്കി.