ലോകത്തിലെ എറ്റവും വലിയ പോരാളി അമ്മയാണ് ബാക്കി ഈ വീഡിയോ പറയും; അസമിൽ നിന്നും ഹൃദയത്തിൽ തൊടുന്ന കാഴ്ച

അമ്മയുടെ സ്നേഹത്തിനും കരുതലിനുമത്രയും ഈ ലോകത്ത് ഒന്നും വരില്ലെന്നുള്ളകാര്യം വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ അമ്മയുടെ കരുതൽ എത്രത്തോളമുണ്ടെന്ന് ഉള്ളതാണ് നമ്മളെ ഓർമിപ്പിക്കുന്നത്. ഒരു ആനക്കുട്ടിയെ അതിന്റെ അമ്മയാന നദീ തീരത്തു നിന്നും കയറാൻ സഹായിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. വെള്ളപ്പൊക്കത്തിൽ നിറഞ്ഞ നദി മുറിച്ചു കടക്കുന്നത് എങ്ങനെയാണെന്നു കാണിച്ചു കൊടുത്തു കൊണ്ട് ആനകുഞ്ഞിനെ സഹായിക്കുകയാണ് ആ അമ്മയാന.

ശക്തമായ മഴയെ തുടർന്ന് പ്രളയ ബാധിത പ്രദേശമായ അസമിലെ ഉദൽഗുരി ജില്ലയിൽ നിന്നുള്ള കാഴ്ചയാണ് ഈ കാണുന്നത്. ബികാഷ് എന്നയാളാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് അമ്മയുടെ സ്നേഹം, ഇത് ഭൂട്ടാൻ അതിർത്തിക്കു സമീപത്തായുള്ള വടക്ക് ഇരുപത് കിലോമീറ്റർ അകലെയുള്ള എന്റെ ഉഡാൽഗുരി ജില്ലയാണ്. വന്യജീവി രക്ഷകനായ എന്റെ സുഹൃത്തായ മിഥു ആണ് ഈ വീഡിയോ പകർത്തിയതെന്നാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്കൊപ്പം എഴുതിയിരിക്കുന്നത്.

Latest news
POPPULAR NEWS