അസാധ്യ തിരിച്ചു വരവ്, ആവേശകരമായ വിജയം ; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

ടോക്കിയോ : ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. ആവേശം നിറഞ്ഞ മത്സരത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നാല് പതിറ്റാണ്ട് കാലത്തെ ചരിത്രം തിരുത്തി ഇന്ത്യ വെങ്കലം നേടിയത്.

മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ മൂന്നിനെതിരെ ഒരു ഗോൾ എന്ന ദയനീയ നിലയിൽ നിന്നാണ് ഇന്ത്യയുടെ അവിശ്വസിനീയമായ തിരിച്ച് വരവ്. പതിനേഴാം മിനിറ്റിലും, മുപ്പത്തി നാലാം മിനിറ്റിലെ ജർമനിയുടെ ഗോൾ വല ചലിപ്പിച്ച സിമ്രൻജീത് സിംഗിന്റെ രണ്ട് ഗോളുകളാണ് ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചത്. ഹർദിക് സിങ്, റുപ്പീന്ദ്രപാൽ സിങ്,ഹർമൻപ്രീത് സിങ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി.

  നാരി ശക്തിയിലൂടെ ഭാരതം ; ഒളിമ്പിക്സിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ മെഡൽ ഉറപ്പിച്ചു

Latest news
POPPULAR NEWS