അസാധ്യ മേക്കോവറിൽ മലയാളികളുടെ പ്രിയ താരം മോളി കണ്ണമാലി

മലയാള സിനിമയിൽ മറ്റാർക്കും അവകാശപ്പെടാൻ സാധികാത്ത വേഷങ്ങൾ ചെയ്ത് ആരാധകരെ കൈയിലെടുത്ത താരമാണ് മോളി കണ്ണമാലി. സ്വന്തം പേരിനേക്കാൾ ഉപരി ഒരു ടെലിവിഷൻ പരമ്പരയിൽ കിട്ടിയ വേഷത്തിന്റെ പേരിലാണ് താരം അറിയപ്പെടുന്നത്. ചാള മേരി എന്ന സീരിയൽ കഥാപാത്രമാണ് താരത്തിനെ സിനിമയിൽ എത്തിച്ചത്.

ഒരുപാട് ദുരനുഭങ്ങൾ നേരിട്ട മോളി കണ്ണമാലി മലയാള സിനിമയിൽ എത്തി വർഷങ്ങൾക്ക് ശേഷമാണ് സ്വന്തമായി ഒരു വീട് പോലും പണി കഴിപ്പിക്കുന്നത്. മലയാള സിനിമയിൽ ഒരുപാട് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഇ നടിയെ സഹായിക്കാൻ സിനിമ സംഘടനകൾ തിരിഞ്ഞു നോക്കാഞ്ഞതും വാർത്താ മാധ്യമങ്ങൾ ഏറ്റെടുത്തിരിന്നു. സ്വന്തമായി വീട് പോലും ഇല്ലാതെ ഷെഡിൽ കഴിഞ്ഞിരുന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പിന്നീട് സിനിമ സംഘടനകൾ സഹായവാഗ്ദാനവുമായി രംഗത്ത് വന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ നേരിട്ട മോളി കണ്ണമാലിയുടെ ചികിത്സ മമ്മൂട്ടി ഏറ്റെടുത്തതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മലയാള സിനിമയിൽ നിന്നും മമ്മൂട്ടി മാത്രമേ തന്നെ സഹായിക്കാൻ എത്തിയുവെന്നും മോളി വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്‌ മോളി കണ്ണമാലി, കറുപ്പിന്റെ കരുത്ത് എന്ന വിഷയം ഉൾകൊള്ളിച്ചു മനോരമ ആരോഗ്യ മാസിക ഇറക്കിയ മാഗസിൻ കവർ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ചട്ടയും മുണ്ടും, സാരി തുടങ്ങിയ വേഷങ്ങളിൽ നിന്നും മോഡേൺ വേഷം ധരിച്ചു ആരോഗ്യ മാസികയ്ക്ക് വേണ്ടി ഫോട്ടോ ഷൂട്ട്‌ നടത്തിയ ഫോട്ടോ ഇതിനോടകം തന്നെ വൈറലായി കഴിരിഞ്ഞിക്കുകയാണ്