അഹമ്മദാബാദിൽ സമരം ചെയ്യുന്ന അശ്വതി ജ്വാലയോട് തിരുവനന്തപുരം സ്വദേശിയുടെ അഭ്യർത്ഥന

തിരുവനന്തപുരം : അഹമ്മദാബാദിലെ ചേരി മതിൽ പണിത് മറയ്ക്കുന്നു എന്ന് ആരോപിച്ച് പൊതുപ്രവർത്തക അശ്വതി ജ്വല കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി അഹമ്മദാബാദിൽ സമരത്തിലാണ്. ചേരിയിൽ താമസിക്കുന്നവരെ സംരക്ഷിക്കണമെന്നും അവർക്ക് താമസ സൗകര്യം നൽകണമെന്നുമാണ് അശ്വതി ജ്വാലയുടെ ആവിശ്യങ്ങൾ. എന്നാൽ ഈ സമരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മഹേഷ് കുമാർ എന്ന തിരുവനന്തപുരം സ്വദേശി. കേരളത്തിൽ അങ്ങോളമിങ്ങോളം ചേരികൾ ഉണ്ട് അതിൽ തന്നെ തിരുവനന്തപുരത്തും ഉണ്ട് ഇതൊന്നും കാണാതെ അശ്വതി ജ്വാല അങ്ങ് അഹമ്മദാബാദിൽ പോയി സമരം ചെയ്യുന്നതിലെ യുക്തിയാണ് മഹേഷ് കുമാർ ചോദ്യം ചെയ്യുന്നത്.

മഹേഷ്കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ;

ശ്രീമതി അശ്വതി ജ്വാല കഴിഞ്ഞ രണ്ട് ദിവസമായി താങ്കൾ വലിയൊരു സമരത്തിലാണെന്ന് അറിഞ്ഞു ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു ചേരിയിൽ താമസിക്കുന്നവരുടെ ദുരിതത്തിന് അറുതി വരുത്തുവാൻ വേണ്ടിയുള്ള സമരത്തിൽ നല്ല കാര്യം തന്നെ. എന്നാൽ താങ്കൾ കൂടി ഉൾപ്പെടുന്ന കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിനു സമീപമായി ഒരു ചേരി പ്രദേശം ഉണ്ട്.

ചെങ്കൽചൂള കോളനി അറിയുമോ ആവോ വർഷങ്ങളായി അവിടെ താമസിക്കുന്നവരും ഇതേ ബുദ്ധിമുട്ടുകൾ തന്നെയാണ് അനുഭവിക്കുന്നത് താങ്കളുടെ മൂക്കിനു തുമ്പത്തുള്ള ഈ ചേരി പ്രദേശം താങ്കൾ കണ്ടിട്ടുണ്ടോ അവിടെ താമസിക്കുന്നവരുടെ അവസ്ഥ താങ്കൾ കണ്ടിട്ടുണ്ടോ. ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്കു അത് കഴിഞ്ഞാകാം അടുത്തവന്റെ വീട്ടിലെ കാര്യം അഹമ്മദാബാദിൽ നിന്ന് എത്രയും വേഗം തിരികെ എത്തി ചെങ്കൽ ചൂള കോളനിക്കും അവിടുത്തെ ജനങ്ങൾക്കും വേണ്ടി കൂടി താങ്കൾ സമരം നടത്തണം അവിടെ ഉള്ളവരും മനുഷ്യരാണ് അവർക്കും നീതി വാങ്ങി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു……
#AswathyJwala