അൺബോക്‌സ് വീഡിയോ ചെയ്ത് കുട്ടി ബ്ലോഗർ ചൂലുകൊണ്ട് തല്ലുന്ന ‘അമ്മ ; തളരരുത് മോനെ പ്രോത്സാഹനവുമായി അജു വർഗീസ്

ലോക്ക് ഡൌൺ കാരണം സ്കൂളുകൾ അടഞ്ഞു കിടക്കുമ്പോൾ പഠനവും മറ്റും ഓൺലൈനായി മാറിയിരിക്കുകയാണ്. പഠനം ഗൂഗിൾ മീറ്റിലും സൂമിലേക്ക് മാറിയപ്പോൾ എല്ലാത്തരം വിദ്യാർത്ഥികൾക്കും ആൻഡ്രോയ്ഡ് ഫോണും നെറ്റ് കണക്ഷനും വഴി ഡിജിറ്റൽ യുഗത്തിലേക്ക് മാറിയിരിക്കുകയാണ്. ക്ലാസ്സിന് ഒപ്പം തന്നെ ഗെയിം കളിക്കാനും ലോക്ക് ഡൌൺ കാരണം ഇത്തരക്കാർക്ക് വേണ്ടുവോളം സമയം ലഭിക്കാറുണ്ട്

ചിലർ ഗെയിങ്ങിലേക്ക് തിരിഞ്ഞപ്പോൾ ചിലർ യൂട്യുബിലും മറ്റും വ്ലോഗിങ് വീഡിയോ അപ്‌ലോഡ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ വ്ലോഗിങ് നടത്തിയ കുട്ടിക്ക് അമ്മയുടെ കൈയിൽ നിന്നും തല്ല് കിട്ടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ താരം അജു വർഗീസാണ് ഇ വീഡിയോ പങ്കുവെച്ചത്.

Also Read  നിറവയറിൽ നൃത്തം ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, പിന്തുണ നൽകി അർജുനും ; വൈറലായി വീഡിയോ

അൺബോക്സിങ് വ്ലോഗുമായി എത്തിയ കുട്ടി ഇൻട്രോ പറയുന്നതിന്റെ ഇടയ്ക്ക് അമ്മ ചൂലുമായി അടിക്കുകയും ഒപ്പം കരയുന്ന കുട്ടിയുടെയും ചീത്ത പറയുന്ന അമ്മയുടെ ശബ്ദവും വീഡിയോയിൽ കേൾകാം. എന്നാൽ ഇ വീഡിയോ പങ്കുവെച്ച അജു വർഗീസ് ഇൻട്രോ പറയാനേ ടൈം കിട്ടിയൊള്ളു . എങ്കിലും കുട്ടിയെ പ്രശംസിക്കുന്നുവെന്നും തളരരുത് ഇ ആവേശം ഇതുപോലെ നിലനിർത്താനും പോസ്റ്റിന് ഒപ്പം കുറിച്ചു.