അർച്ചന കവിയും അഭീഷും വേർപിരിഞ്ഞു ? വിശ്വസിക്കാൻ പറ്റാതെ ആരാധകർ

നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അർച്ചന കവി. അതിനു ശേഷം നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. വിവാഹശേഷം അഭിനയത്തോട് ബ്രേക്ക്‌ പറഞ്ഞ അർച്ചന പിന്നീട് തന്റെ യൂട്യൂബ് ചാനലുമായി രംഗത്ത് വന്നിരുന്നു. പ്രശസ്ത കൊമേഡിയൻ ആയ അബീഷ് മാത്യുവും തമ്മിലുള്ള വിവാഹം 2016ലാണ് നടന്നത്. എഐബി യിലെ കോമഡി വിഡിയോകൾ ഇറക്കുന്ന ഒരേ ഒരു മലയാളിയാണ് അബീഷ്. താരത്തിന്റെ യൂട്യൂബ് വിഡിയോകളിലും അബീഷ് നിറസാന്നിധ്യമായിരുന്നു.

എന്നാൽ ഇപ്പോൾ അർച്ചനയും അബീഷും ബന്ധം വേര്പിരിയുകയാണ് എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഈയിടെയായി അർച്ചനയുടെ ഒരു വിശേഷങ്ങളിലും അബീഷിന്റെ സാന്നിധ്യം ഇല്ല എന്നുള്ളത് വേർപിരിയുന്നു എന്ന വാർത്തയുടെ ആക്കം കൂട്ടുന്നു. അർച്ചനയുടെ വീഡിയോയ്ക്ക് ഇത് സത്യമാണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്തിട്ടുള്ളത്. കുട്ടിക്കാലം തൊട്ട് പരിചയക്കാരാണ് അർച്ചനയും അബീഷും.അബീഷിന്റെ ഇഷ്ടം പറഞ്ഞെങ്കിലും ആദ്യമൊക്കെ അർച്ചന താല്പര്യം കാണിച്ചില്ല. പിന്നീട് അർച്ചനയും വിവാഹത്തിന് സമാധിക്കുകയായിരുന്നു. ബന്ധം വേര്പിരിയുന്നതോടെ ഇരുവരുടെയും നാല് വർഷത്തെ ദാമ്പത്യം അവസാനിക്കാൻ പോവുകയാണ്.

  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

Latest news
POPPULAR NEWS