അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടയിൽ അപകടം ; രണ്ട് യുവാക്കളുടെ നില ഗുരുതരം

കോപ്പ അമേരിക്ക കപ്പിൽ അർജന്റീന കപ്പ് നേടിയത് ആഘോഷിച്ച മലപ്പുറം സ്വദേശികൾക്ക് പരിക്ക്. അർജന്റീനയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെയാണ് സുഹൃത്തുക്കളായ യുവാക്കൾക്ക് ഗുരുതരമായി പരിക്ക് പറ്റിയത്. മലപ്പുറം സ്വദേശികളായ ഇജാസ്,സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്.

കോപ്പ അമേരിക്ക ഫൈനൽ കഴിഞ്ഞതിന് ശേഷം രാവിലെ ഏഴരയോടെ ബൈക്കിന് മുകളിൽ ഇരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം നടന്നത്. പൊട്ടിത്തെറിച്ച പടക്കത്തിൽ നിന്നും തെറിച്ച തീ കയ്യിലുള്ള പടക്കം സൂക്ഷിച്ച ബോക്സിലേക്ക് വീണാണ് അപകടം സംഭവിച്ചത്.

  ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കോൺഗ്രസ്സ് പ്രവർത്തകൻ അറസ്റ്റിൽ

സാരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് വിജയത്തിന് പൊട്ടിക്കാൻ വാങ്ങിയതിൽ ബാക്കി വന്ന പടക്കമാണ് പൊട്ടിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അപകട സമയത്ത് നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

Latest news
POPPULAR NEWS