ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കോട്ടയം മെഡിക്കൽ കോളേജ് ഐസുലേഷൻ വാർഡിൽ വെച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. പെൺകുട്ടിയുടെ ‘അമ്മ വസ്ത്രങ്ങൾ കഴുകുന്ന സമയത്താണ് തുണികൾ കൂട്ടി കുരുക്കുണ്ടാക്കി ആത്മഹത്യാ ചെയ്യാനുള്ള ശ്രമം നടത്തിയത്.

കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് കോവിഡ് ബാധിതയായ പെൺകുട്ടി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ടത്. കോവിഡ് ബാധയെ തുടർന്ന് ചികിത്സയ്ക്ക് പോകവെയാണ് ആംബുലൻസ് ഡ്രൈവർ പെൺകുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്.