ആംബുലൻസിൽ വെച്ച് കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ കോവിഡ് പരിശോധന ഫലം ഇന്ന് ലഭിക്കും

പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിന്റെ കോവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും. കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ കസ്റ്റഡി പരിശോധനാ ഫലം വന്നതിനു ശേഷമാകും പരിഗണിക്കുക. പീഡനവുമായി ബന്ധപ്പെട്ട് പ്രതി മാപ്പ് പറയുന്നത് ഉൾപ്പെടെയുള്ള ശബ്ദ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് ഉള്ള കാര്യം അടൂർ ഡിവൈഎസ്പി ആർ വിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചുവരികയാണ്.

Also Read  മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിന് ചിലവാക്കിയത് രണ്ടരക്കോടി രൂപ ; സോഷ്യൽ മീഡിയയുടെ പേരിലും പൊടിക്കുന്നത് ലക്ഷങ്ങൾ

പീഡനത്തിനിരയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കൂടാതെ പെൺകുട്ടിക്ക് വിദഗ്ധ കൗൺസിലിംഗ് നൽകാനുള്ള തീരുമാനവും തുടങ്ങിയിട്ടുണ്ട്. പെൺകുട്ടി സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന് കൂടുതൽ സമയമെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.