ആംബുലൻസ് അപകടത്തിൽ നേഴ്‌സ് മരിച്ചു ; ഡ്രൈവറുടെ നില ഗുരുതരം

തിരുവനന്തപുരം: രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ട് നേഴ്‌സ് മരിച്ചു. പെരിങ്ങോട്ടുകര സ്വദേശി താണിക്കല്‍ ചമ്മണത്ത് വര്‍ഗീസിന്റെ മകള്‍ ഡോണ (23) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ അന്തിക്കാട് സ്വദേശി അജയ്കുമാര്‍ (29) നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

വീട്ടിൽ അതിസന്ന നിലയിലായിരുന്ന രോഗിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ ആംബുലസിന്റെ നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ആംബുലൻസ് റോഡിന്റെ വശത്തുള്ള വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.