ഡൽഹിയിൽ രണ്ടാം വട്ടം അധികാരമേൽക്കുന്ന ആം ആദ്‌മിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും മുഖ്യമന്ത്രിമാരെ ഒഴിവാക്കി. സംസ്ഥാന മുഖ്യമന്ത്രിമാരെ ക്ഷണിക്കേണ്ട എന്നാണ് പാർട്ടി തീരുമാനം. ഞായറാഴ്ചയാണ് സത്യപ്രതിജ്ജ്ഞ ചടങ്ങുകൾ നടക്കുക മുഖ്യമന്ത്രിമാർക്ക് പുറമെ ഇതര സംസ്ഥാനത്തുള്ള രാഷ്ട്രീയ നേതാക്കളെയും ക്ഷണിക്കില്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
നേരത്തെ ഭംഗാൾ മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുമൊക്കെ ചടങ്ങിൽ പങ്കെടുത്തേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അതൊക്കെ ഊഹാപോഹങ്ങൾ മാത്രമാണെന്നും ആരെയും ക്ഷണിക്കുന്നില്ലെന്നും പാർട്ടി കൺവീനർ ഹൊപാൽ റായി വ്യക്തമാക്കി.