ആക്രമിക്കപ്പെട്ട നടി അതല്ല അതിനപ്പുറവും പറഞ്ഞിട്ടുണ്ടാവും ; ഇടവേള ബാബു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റി പറഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അമ്മ സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു. താൻ മൊഴി മാറ്റിയിട്ടില്ലെന്നും തന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത് പൂർണമല്ലെന്നും താൻ പറയാത്ത കാര്യങ്ങളാണ് വന്നതെന്നും ഇടവേള ബാബു പറയുന്നു.

പോലീസ് മൊഴി രേഖപെടുത്തിയതിന് ശേഷം താൻ ഒപ്പ് ഇടേണ്ട എന്ന് ചോദിച്ചെന്നും എന്നാൽ വേണ്ട എന്നായിരുന്നു പോലീസിന്റെ മറുപടിയെന്നും ഇടവേള ബാബു പറയുന്നു.

Also Read  എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്‌തുവല്ല. എന്റെ ശരീരമാണ് എന്റെ ആയുധം ; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഫറ ഷിബ്ല

കേസിൽ ആദ്യം മുതൽ തന്നെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്കിയിരുന്നതായും. ദിലീപ് ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ഇല്ലാതാക്കുന്നു എന്ന് പരാതി ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് രേഖാമൂലം പരാതി ലഭിച്ചില്ലെന്നും ഇടവേള ബാബു പറയുന്നു. വാക്കാൽ പരാതി പറഞ്ഞൊ എന്ന ചോദ്യത്തിന് പരാതി മാത്രമല്ല അതിനപ്പുറവും പറഞ്ഞിട്ടുണ്ടാവും ഇടവേള ബാബു പറഞ്ഞു.