ആക്ഷൻ ഹീറോ ബിജുവിലെ താരം ജീവിക്കാനായി മീൻ കച്ചവടം നടത്തുന്നു

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. തമാശയും സെന്റിമെൻസും എല്ലാം വന്നു പോകുന്ന ചിത്രം മികച്ച പ്രതികരണം നേടുകയും ചെയ്തിരിന്നു. പൊലീസുകാരെ വയർലെസ്സിലൂടെ ചുറ്റിച്ച മദ്യപാനിയെ പ്രേക്ഷകർക്ക് പെട്ടന്ന് മറക്കാൻ വഴിയില്ല. ഒരുപാട് നേരം ചിരിപ്പിച്ച ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിൽ മികച്ച വേഷം ലഭിച്ചിട്ടും ഇപ്പോൾ ജീവിക്കാനായി ഉണക്ക മീൻ കച്ചവടം നടത്തി ഉപജീവനത്തിനായി പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് നടനായ കോബ്ര രാജേഷ്. ഓങ്കി ദുരുന്തത്തിൽ വീട് നഷ്ടമായത്തോടെ വാടക വീട്ടിൽ കഴിയുന്ന രാജേഷ് ആലപ്പുഴയിൽ ഉണക്ക മീൻ കച്ചവടം നടത്തി വരുകയാണ്. നാടക രംഗത്തും മിമിക്രി രംഗത്തും തിളങ്ങിയ കലാകാരൻ കൂടിയാണ് രാജേഷ്.