ആക്ഷൻ ഹീറോ ബിജുവിലെ വില്ലനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

ചലച്ചിത്രതാരം പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആക്ഷൻ ഹീറോ ബിജു ഉൾപ്പടെ നിരവധി സിനിമകളിൽ അഭിനയിച്ച കളമശ്ശേരി സ്വാദേശി പ്രസാദ് (43) നെയാണ് വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരാണ് പ്രസാദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിരവധി കേസുകളിൽ പ്രതിയായിരുന്ന പ്രസാദിനെ ഞായറാഴ്ച രാത്രിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതനായ പ്രസാദിന് രണ്ട് കുട്ടികളുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചാണ് പ്രസാദ് ശ്രദ്ധ നേടിയത്. തുടർന്ന് ഇബ,കർമ്മാനി തുടങ്ങി നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്.