ആഡംബര വാഹനമായ പോർഷെയുടെ കരേര എസ് സ്വന്തമാക്കിയ സന്തോഷത്തിലാണ് ഫഫഹദും നശ്രിയയും

ആഡംബര വാഹനമായ പോർഷെയുടെ കരേര എസ് സ്വന്തമാക്കിയ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട താരജോഡികളായ ഫഹദും നസ്രിയയും. കരേര എസിന്റെ പൈത്തൺ ഗ്രീൻ കളറിലുള്ള കാറാണ് ഇവർ സ്വന്തമാക്കിയത്. ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച്‌ ധാരാളം കസ്റ്റമൈസേഷനും വരുത്താന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില 1.90കോടി രൂപയാണ്. 2981 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. കാറിന്റെ ഏറ്റവും വലിയ പ്രത്യേകത നിലവില്‍ ഈ നിറത്തില്‍ ഇന്ത്യയില്‍ ഉള്ളത് ഫഹദിന്റെ ഈ ഒരു വാഹനം മാത്രമാണ്.

Also Read  വായ്പ നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ വിവാഹം ഈ മാസം നടക്കും