ആണിനോളം പെണ്ണ് വളര്‍ന്നാല്‍ അവരുടെ മനോഭാവം മാറും; അനുഭവമുണ്ടെന്ന് അമല പോള്‍

ചെറിയ വേഷങ്ങളിൽ അഭിനയിച്ചു പിന്നീട് ശക്തമായ വേഷങ്ങളിൽ കൂടി മലയാളത്തിൽ അടക്കം തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അമല പോൾ. സിനിമയിൽ സജീവമായ താരം വിവാഹത്തോടെ സിനിമ ജീവിതം അവസാനിപ്പിക്കുകയിരുന്നു. എന്നാൽ വിവാഹം ബന്ധം വേർപെടുത്തിയ ശേഷം കൂടുതൽ ഗ്ലാമറസ് വേഷം ചെയ്ത് താര മൂല്യം ഉറപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫെമിനിസ്റ്റ് ചിന്താഗതികൾ ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്.

തന്റെ ഫെമിനിസ്റ്റ് നിയമങ്ങൾ എന്ന തുടക്കത്തോടെയാണ് താരം തന്റെ ചിന്തകൾ ആരാധകരോട് പങ്കുവെച്ചത്. ഒരു പെണ്ണ് ഏതെങ്കിലും ആണിനെ പ്രശംസിക്കുകയോ പിന്തുണയ്‌ക്കുകയോ ചെയ്താൽ അതിന്റെ പേരിൽ ആണുങ്ങൾ അവരെ സമീപിക്കുന്ന രീതി വെച്ച് താൻ ഒരാണിനെയും വിധിക്കാറില്ലനും എന്നാൽ ഒരു ആണിനോട് ഒപ്പം തന്നെ പെണ്ണ് വളരുകയോ അല്ലെങ്കിൽ അവർക്ക് ഒപ്പം ഒരു കാര്യം ചെയ്യുമ്പോളോ ആണിന്റെ മനോഭാവം നിരീക്ഷിച്ചു നോക്കാനും അമല പറയുന്നു.

പുരുഷന്മാരുടെ ഭാഗത്ത് നിന്നും അവഗണ നേരിട്ടത് ഉണ്ടാകാം അമല ഇത്തരം പോസ്റ്റുകൾ സ്ഥിരമായി പങ്കുവെയ്ക്കുന്നതെന്നും അതല്ലങ്കിൽ ആദ്യം ഭർത്താവിനെ ഉദ്ദേശിച്ചാണ് താരം ഇത്തരം പോസ്റ്റ്‌ ഇടുന്നതെന്നും കമന്റുകളും ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ വരുന്നുണ്ട്. പൃഥ്വിരാജ് രാജ് നായകനായി എത്തുന്ന ആടുജീവിതമാണ് താരത്തിന്റെ അടുത്ത ചിത്രം.