ആണുങ്ങളെ പോലെ നടക്കാതെ പെണ്ണുങ്ങളെ പോലെ നടക്കാൻ ദിലീഷ് പോത്തൻ ആവശ്യപ്പെട്ടു ; ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തി നിമിഷ സജയൻ

ദിലീഷ് പോത്തൻ സംവിധാനം ചെയ്യ്ത് 2017ൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി ശ്രീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയലോകത്തേക്കെത്തിയ താരമാണ് നിമിഷ സജയൻ. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് നേടിയ നിമിഷ തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു.
nimisha sajayan
ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിൽ ശ്കതമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു. തന്റെ സ്കൂൾ പഠനകാലത്തുതന്നെ നൃത്തത്തിലും താരം സജീവമായിരുന്നു. തായ്ക്കോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടി എന്ന പദവികൂടി താരത്തിനുണ്ട്. അതേസമയം താൻ മേക്കപ് ഉപയോഗിക്കാറില്ല എന്നും അതിനോട് താല്പര്യമില്ല എന്നും നേരത്തെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം സാമൂഹ്യ വിഷയങ്ങളിൽ തന്റെതായ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്താറുണ്ട്. ഈട, തുറമുഖം, ചോല, ഒരു കുപ്രസിദ്ധ പയ്യൻ, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരം ഈ അടുത്ത് ഇറങ്ങിയ മാലിക് എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ റോസ്ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടി. എന്നാൽ അഭിനയയെത്രി എന്ന നിലയിൽ നിമിഷ പൂർണ പരാജയമാണെന്നും ഏത് വേഷം ചെയ്താലും ഒരു ഭാവം മാത്രമാണ് താരത്തിന്റെ മുഖത്തെന്നും ആദ്യ ചിത്രം മുതൽ ഇപ്പോൾ ഏറ്റവും ഒടുവിൽ ഇറങ്ങിയ മാലിക്കിലും അതെ മുഖഭാവം തന്നെയാണെന്നും വിമർശകർ പറയുന്നു. നിരവധി ട്രോളുകളും നിമിഷ സജ്ജയനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
nimisha sajayan malik
അതേസമയം തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനടയിൽ നടന്ന ചില സംഭവങ്ങളെകുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം. ചിത്രീകരണത്തിനിടയിൽ താൻ നടന്നുവരുന്ന ഒരു സീനിൽ ആണുങ്ങൾ നടക്കുന്നത് പോലെയാണ് താൻ നടന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ പറഞ്ഞു. കൂടാതെ ആണുങ്ങളെ പോലെ നടക്കാതെ പെണ്ണുങ്ങളെ പോലെ നടക്കാൻ ദിലീഷ് പോത്തൻ ആവശ്യപ്പെട്ടെന്നും നിമിഷ പറയുന്നു. വളരെ ബുദ്ധിമുട്ടിയാണെങ്കിലും പിന്നീട് താൻ പെണ്ണുങ്ങൾ നടക്കുന്നത് പോലെ നടക്കാൻ ശ്രമിച്ചെന്നും താരം പറയുന്നു.

  പുറത്ത് പോയി ചെയ്യുന്നതിലും നന്നായി വീട്ടിൽ തന്നെ ചെയ്യുന്നതാണ് കുറച്ച് കൂടി സൗകര്യം ; തുറന്ന് പറഞ്ഞ് കാവ്യാ മാധവൻ

Latest news
POPPULAR NEWS