ആതിര ഇനിയും വിയോഗം അറിഞ്ഞിട്ടില്ല. നിതിന്‍ ചെയ്ത നന്മകളെല്ലാം ചുറ്റുപാടു നിന്നും കേള്‍ക്കുമ്പോള്‍, ഒരിക്കലെങ്കിലും അച്ഛനെ ഒന്നു കണ്ടിരുന്നെങ്കില്‍ എന്ന് വളരുന്തോറും മകള്‍ ആഗ്രഹിക്കില്ലേ; വി എ ശ്രീകുമാർ

പ്രവാസിയായ നിധിന്റെ പെട്ടെന്നുള്ള വിയോഗം കേരളകരയെ ആകെ വിഷമത്തിലാഴ്ത്തിയിരിക്കുക ആണ്. ഈ തീരാദുഃഖം പോലുമറിയാതെ നിധിന്റെ ഭാര്യ ആതിര ഇന്ന് ഒരു പെൺകുഞ്ഞിന് ജന്മം നല്കിയിരിക്കുകയാണ്. എന്നാൽ ഇനി ആ കുഞ്ഞിനെ ഒരുനോക്ക് കാണണോ ഒന്നു മുത്തം വെയ്ക്കാനോ വാരി പുണരാണോ ഇനി നിധിൻ ഇല്ല എന്നിലുള്ള സത്യം ആതിര അറിഞ്ഞിട്ടില്ല. നിഥിന്റെ വിയോഗാത്തിൽ നിരവധി പ്രമുഖരടക്കമുള്ളവരാണ് അനുശോചനം അറിയിച്ചു രംഗത്തെത്തിയത്. ഈ വിയോഗത്തിൽ വേദനയോടെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വി എ ശ്രീകുമാർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

നിതിനേ, നിനക്ക് ഒരു മകളാണ് പിറന്നതെന്ന വാര്‍ത്ത ഇപ്പോള്‍ കേട്ടു… ഇതെഴുതിക്കൊണ്ടിരിക്കെ. ആ മകളെ ഈ ലോകത്തേയ്ക്ക് സ്വാഗതം ചെയ്യുന്നു. നിതിനെയും ആതിരയെയും കുറിച്ച് ഇന്നലെ മുതല്‍ കൂടുല്‍ വായിക്കുകയായിരുന്നു. കേള്‍ക്കുകയായിരുന്നു. മുന്‍പ് വാര്‍ത്തകളില്‍ ഇരുവരേയും ശ്രദ്ധിച്ചിരുന്നു. പലരും ഷെയര്‍ ചെയ്ത നിതിന്റെ ചിത്രങ്ങള്‍ പലപ്പോഴായി കാണുകയായിരുന്നു. ആ നല്ല മനസിന്റെ എല്ലാ പ്രസാദാത്മകതയുമുള്ള ചിരി. സ്‌നേഹം വായിച്ചെടുക്കാവുന്ന മുഖം. വിദേശങ്ങളിലുള്ള ഗര്‍ഭിണികള്‍ക്ക് നാട്ടിലേയ്ക്കു വരാനുള്ള പോരാട്ടം സുപ്രീംകോടതിയില്‍ നടത്തിയത് ആതിരയും നിതിനുമാണ്. ആ പോരാട്ടത്തിന്റെ വിജയത്തിലാണ് വന്ദേഭാരത് മിഷനില്‍ ഗര്‍ഭിണികള്‍ക്ക് ആദ്യ വിമാനങ്ങളില്‍ ഇടം കിട്ടിയത്. ആ യാത്രയില്‍ നിതിനുണ്ടായിരുന്ന ടിക്കറ്റ്, മറ്റൊരത്യാവശ്യക്കാരന് വിട്ടു നില്‍കി. യൂത്ത്‌കോണ്‍ഗ്രസിന്റെ യൂത്ത്‌കെയറിന്റെ ഭാഗമായി മറ്റു രണ്ടുപേര്‍ക്ക് വിമാനടിക്കറ്റ് നല്‍കി. യുവാക്കളില്‍ ഇന്നില്ലെന്നു കുറ്റപ്പെടുത്തുന്ന പ്രതിബദ്ധതയും സഹജീവിസ്‌നേഹവും രാഷ്ട്രീയ ബോധ്യവുമുള്ള നിതിന്‍ ഒരു മാതൃക തന്നെയാണ്.

  ചൂലുപയോഗിച്ചു രാജ്യം വൃത്തിയാക്കാൻ ആഹ്വാനം ചെയ്തപ്പോൾ ഡൽഹിക്കാർ അത് നടപ്പാക്കിയെന്നു മോദിയെ ട്രോളി ദീപ നിഷാന്ത്

ജോലിയും അതുകഴിഞ്ഞാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നിതിന്‍ ദുബായിയില്‍ തങ്ങുകയായിരുന്നു. രക്തദാന പ്രവര്‍ത്തനങ്ങളും പ്രവാസി കേണ്‍ഗ്രസ് സംഘാടനവുമായി സജീവമായിരുന്ന 29 വയസുകാരന്‍ എഞ്ചിനീയര്‍. സഹജീവികളോട് സഹാനുഭൂതിയുണ്ടായിരുന്ന മനുഷ്യന്‍. എല്ലാവരുടേയും സ്‌നേഹിതന്‍. ആതിര ഇനിയും വിയോഗം അറിഞ്ഞിട്ടില്ല. നിതിന്‍ ചെയ്ത നന്മകളെല്ലാം ചുറ്റുപാടു നിന്നും കേള്‍ക്കുമ്പോള്‍, ഒരിക്കലെങ്കിലും അച്ഛനെ ഒന്നു കണ്ടിരുന്നെങ്കില്‍ എന്ന് വളരുന്തോറും മകള്‍ ആഗ്രഹിക്കില്ലേ… ഓര്‍ക്കുന്തോറും സങ്കടം കൂടുന്നതേയുള്ളൂ നിതിന്‍. മരിക്കുമ്പോള്‍ കരയുന്നവരുടെ എണ്ണം ഒരു ജന്മത്തിന്റെ മഹത്വത്തെ വിളിച്ചോതുമെന്നു കേട്ടിട്ടുണ്ട്. നിതിന്‍, താങ്കളുടെ വിയോഗത്തില്‍ ഞങ്ങളെല്ലാം വേദനിക്കുന്നു; നേരിലറിയാവുന്നവരും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരുമെല്ലാം… നിതിന്റേത് നന്മയേറിയ ഹൃദയാമിരുന്നു. ആ ഹൃദയമാണ് നിലച്ചത്. സ്‌നേഹാഞ്ജലികള്‍ സ്‌നേഹിതാ…

Latest news
POPPULAR NEWS