ആത്മഹത്യയാണെന്ന് മകൾ, ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ; നടൻ രമേശ് വലിയശാലയുടെ മരണത്തിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം : നടൻ രമേശ് വലിയശാലയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. വിവാദങ്ങളിൽ പ്രതികരിച്ച് രണ്ടാം ഭാര്യയിലെ മകൾ ശ്രുതി രംഗത്ത് വന്നതിന് പിന്നാലെ അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മകൻ ഗോകുൽ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

അച്ഛന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും മാധ്യമങ്ങളിൽ വരുന്നതൊക്കെ വ്യാജ വർത്തയാണെന്നാണ് രമേശ് വലിയശാലയുടെ രണ്ടാം ഭാര്യയുടെ മകൾ ശ്രുതി പറയുന്നത്.വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ശ്രുതി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.

അച്ഛൻ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും. അതിനാൽ നിയമപരമായി മുന്നോട്ട് പോകുമെന്നും മകൻ ഗോകുൽ വ്യക്തമാക്കി. അച്ഛന് മാനസികമായി പ്രശ്നമുള്ളതായി അറിയില്ല. അച്ഛന് എന്ത് പറ്റിയതാണെന്ന് അറിയണം. നീതി പീഠത്തിൽ വിശ്വാസമുണ്ടെന്നും ഗോകുൽ പറയുന്നു.

  ഭർത്താവ് ഗൾഫിലുള്ള വീട്ടമ്മയ്ക്ക് കളക്ഷൻ ഏജന്റായി എത്തിയ പയ്യനോട് പ്രണയം ; വിവാഹാഭ്യർത്ഥന നിരസിച്ചതോടെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മർദ്ദനം

എന്നും ചിരിച്ച മുഖമാണ് അച്ഛനുള്ളത്. ആത്മഹത്യയെ പിന്തുണനയ്ക്കാത്ത അച്ഛൻ അങ്ങനെ ചെയ്യില്ലെന്നും ഗോകുൽ പറയുന്നു. പലരുടെയും ജീവിത സാഹചര്യം മനസിലാക്കി ജീവിക്കാൻ പ്രേരണ നൽകിയ ആളാണ് അച്ഛനെന്നും ഗോകുൽ പറഞ്ഞു.

Latest news
POPPULAR NEWS