ആത്മാഭിമാനം കളഞ്ഞ് അയാളോടൊപ്പം ജീവിക്കാൻ കഴിയാത്തത് കൊണ്ടാണ് കമലാഹസനുമായുള്ള ബന്ധം പിരിഞ്ഞതെന്ന് നടി ഗൗതമി

കമൽഹാസനുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി നടി ഗൗതമി രംഗത്ത്. തന്റെ ബ്ലോഗിലൂടെയാണ് നടി തുറന്ന് പറച്ചിൽ നടത്തിയത്. ആത്മാഭിമാനത്തിന് തിരിച്ചടി നേരിട്ടപ്പോഴാണ് കമലാഹാസനോട് വിട പറഞ്ഞത്. ഇപ്പോൾ കമലാഹാസനുമായി ഒരു ബന്ധവും ഇല്ല നടി ഗൗതമി വ്യക്തമാക്കി.

13 വർഷത്തെ വിവാഹബന്ധത്തിന് ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്. പരസ്പര ബഹുമാനമില്ലാത്തതും വിശ്വാസമില്ലാത്തതുമാണ് പിരിയാനുള്ള കാരണം. ആത്മാഭിമാനം പണയം വെച്ച് ഒന്നിച്ച് തുടരാൻ സാധിക്കില്ല എന്ന് എനിക്ക് തോന്നിയപ്പോഴാണ് പിരിഞ്ഞതെന്നും നടി പറയുന്നു.

കമലാഹാസനൊപ്പം ജീവിക്കാൻ തുടങ്ങിയതോടെ സിനിമ അഭിനയം നിർത്തി പക്ഷെ കമലഹാസന്റെ പ്രൊഡക്ഷൻ കമ്പനിയിൽ വസ്ത്രാലങ്കാരം ചെയ്തിരുന്നു. പ്രതിഫലമൊന്നുമില്ലാതെയാണ് അത് ചെയ്തിരുന്നത് പല ഹിറ്റ് സിനിമകൾക്കും ഞാൻ വസ്ത്രാലങ്കാരം നിർവഹിച്ചു. അതിൽ തന്നെ കമലഹാസൻ അഭിനയിക്കുകയും മറ്റ് നിർമാണ കമ്പനി നിർമ്മിക്കുകയും ചെയ്ത ചിത്രങ്ങളും ഉണ്ടായിരുന്നു. ഒന്നിനും പ്രതിഫലം തന്നിരുന്നില്ല. ഇപ്പോഴും വലിയൊരു തുക അയാൾ എനിക്ക് തരാനുണ്ട്.

2010 ൽ കമലഹാസൻ ഒരു ഓൺലൈൻ ചാനൽ തുടങ്ങുകയും അതിൽ എന്നെ നിയമിക്കുകയും ചെയ്തു അതിലും ഞാൻ പ്രതിഫലം വാങ്ങാതെ ഒരുപാട് കഷ്ടപ്പെട്ടു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ കമൽ അത് ഉപേക്ഷിക്കുകയും ചെയ്തു. കമലിന്റെ മകളാണ് തങ്ങളുടെ ബന്ധം തകർത്തത് എന്ന് പലരും പറയുന്നു അതിൽ സത്യമില്ലെന്നും ഗൗതമി വ്യക്തമാക്കി. അർബുദം ബാധിച്ചതോടെ ഞാൻ കമലിന് ബാധ്യത ആയിരുന്നിരിക്കാമെന്നും ഗൗതമി പറയുന്നു.