ആത്മ സമർപ്പണത്തിന്റെ കാര്യത്തിൽ സണ്ണി ലിയോണിനെ പോലെ മറ്റൊരു താരമില്ല ; തുറന്ന് പറഞ്ഞ് രംഗീല സംവിധായകൻ

കേരളത്തിൽ അടക്കം ഒരുപാട് ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. ഇന്ത്യൻ വംശജയായ താരം പോൺ മേഖലയിൽ നിന്നും ബോളിവുഡ് താര റാണി എന്ന പദവിയിലിക്ക് ഉയർന്നു വരുകയായിരുന്നു. മമ്മൂട്ടി ചിത്രയമായ മധുരരാജയിലെ ഐറ്റം ഡാൻസിൽ കൂടി മലയാളികൾക്കും താരം ഒരുപാട് പരിചിതയാണ്. തന്റെ കഴിഞ്ഞു പോയ ജീവിതത്തെ പറ്റിയും സാഹചര്യം മോശമായി പോൺ മേഖലയിലേക്ക് കടന്നതുമൊക്കെ തുറന്ന് പറഞ്ഞതാണ് സണ്ണി ലിയോണിനെ പ്രേക്ഷകർക്ക് ഇത്ര പ്രിയപ്പെട്ടതാക്കിയത്.

മമ്മൂട്ടിയുടെ മധുരരാജക്ക് ശേഷം വീണ്ടും മലയാള സിനിമ രംഗത്തേക്ക് എത്താൻ ഒരുങ്ങുകയാണ് സണ്ണി ലിയോൺ. രംഗീല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ താരം എത്തുകയാണ്, സലിം കുമാർ, രമേശ് പിഷാരടി എന്നിവരാണ് മറ്റ് താരങ്ങൾ. എന്നാൽ ആത്മ സമർപ്പണത്തിന്റെ കാര്യത്തിൽ സണ്ണി ലിയോണിന്റെ അത്രയും മലയാളത്തിൽ വേറെ ആർക്കുമില്ലെന്ന വെളിപ്പെടുത്തുകയാണ് രംഗീല ചിത്രത്തിന്റെ സംവിധായകൻ സന്തോഷ്‌ നായർ. ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യവിലാണ് സംവിധായകൻ സണ്ണി ലിയോണെ കുറിച്ച് അഭിപ്രായം പങ്കുവെച്ചത്.

  പ്രസവം വാട്ടർ ബർത്തിലൂടെ ; പ്രസവ ചിത്രങ്ങൾ പങ്കുവെച്ച് താര ദമ്പതികൾ

ഒരു ചിത്രത്തിൽ അഭിനയിക്കാൻ സണ്ണി വന്നാൽ അതിൽ സമയ പരിധിയില്ലാതെ ജോലി ചെയ്യുമെന്നാണ് സന്തോഷ്‌ പറയുന്നത്. മണിരത്‌നം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ്‌ നായരുടെ മൂന്നാമത്തെ ചിത്രമാണ് രംഗീല. മധുരരാജക്ക് ശേഷം സണ്ണി ലിയോൺ വേറെ ഒരുപാട് മലയാളം സിനിമയിൽ അഭിനയിക്കാൻ എത്തുമെന്ന് പറഞ്ഞിരിന്നു എങ്കിലും ഒന്നും നടന്നിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായ സണ്ണി ലിയോൺ മലയാളി ആരാധകർക്കായി ഓണം, വിഷു ആശംസകൾ അറിയിച്ചു ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

Latest news
POPPULAR NEWS