ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി കളക്ടർ ചുമതലയിലേക്ക് ; പ്രചോദനമായി ശ്രീധന്യ സുരേഷ്

ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു. ചിട്ടയോട് ഉള്ള പഠനവും ആത്മവിശ്വാസവും ഉള്ള ശ്രീധന്യയുടെ നേട്ടം എല്ലാവർക്കും ഒരു മാതൃക കൂടെയാണ്. 410 മത് റാങ്കായിരുന്നു ശ്രീധന്യക്ക് സിവിൽ സർവീസിൽ ലഭിച്ചത്.

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ജോലിയിൽ പ്രവേശിക്കാൻ പോകുന്ന ശ്രീധന്യ വയനാട് പൊഴുതന സ്വദേശിയാണ്. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും സൂവോളജി വിഭാഗത്തിൽ ബിരുദം എടുത്ത ശ്രീധന്യ പിന്നീട് ബിരുദനന്തര ബിരുദം എടുത്ത ശേഷം സിവിൽ സർവീസ് എക്സാം എഴുത്തുകയായിരുന്നു.