KERALA NEWSആദ്യം അയാൾ തന്റെ പുറകിൽ പിടിച്ചു അബദ്ധത്തിലാവാം എന്ന് കരുതിയപ്പോൾ വീണ്ടും...

ആദ്യം അയാൾ തന്റെ പുറകിൽ പിടിച്ചു അബദ്ധത്തിലാവാം എന്ന് കരുതിയപ്പോൾ വീണ്ടും പിടിച്ചു ; ദുരനുഭവം പങ്കുവെച്ച് തപ്‌സി

follow whatsapp

മമ്മൂട്ടി ചിത്രം ഡബിൾ‍സിൽ കൂടി മലയാള സിനിമ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് തപ്സി ബാനു. തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന തപ്‌സി മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിൽ എത്തുന്നത്. താരത്തിന്റെ ഹോട് ഫോട്ടോ ഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. തെലുങ്ക്, തമിഴ് ചിത്രങ്ങൾ വിജയമായി തീർന്നതോടെ ഹിന്ദി സിനിമകളിൽ നിന്നും താരത്തിനെ തേടി അവസരം എത്തുകയായിരുന്നു.

സിനിമയിൽ സജീവമാകുന്നതിന് മുൻപേ ഒരു ബസ് യാത്രയിൽ തനിക്ക് ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് തപ്‌സി ഇപ്പോൾ. ഒരു പ്രമുഖ റേഡിയോ പരിപാടിയിൽ അഥിതിയായി എത്തിയപ്പോളാണ് താരം ഇ കാര്യം വെളിപ്പെടുത്തിയത്. ഗുരുദ്ധ്വാരിലേക്ക് യാത്ര ചെയ്യുമ്പോൾ തന്നെ ഒരാൾ കടന്ന് പിടിച്ച കാര്യമാണ് ഞെട്ടലോടെ താരം പങ്കുവെച്ചത്.

- Advertisement -

ആദ്യം തന്റെ പുറകിൽ അയാൾ പിടിച്ചെന്നും അറിയാതെ കൈ തട്ടിയതാകാം എന്ന് കരുതി ക്ഷമിച്ചെന്നും എന്നാൽ പിന്നീട് അയാള് ഒരിക്കൽ കൂടി പുറകിൽ പിടിച്ചു ഇ തവണ ബസിൽ കിടന്ന് അലയ്ക്കുകയും അയാളുടെ കൈ പിടിച്ച് തിരിച്ച് ശക്തമായ ഭാഷയിൽ പ്രതികരിച്ചെന്നും രംഗം വഷളാകുന്നു എന്ന് കണ്ടപ്പോൾ ബസ് നിർത്തിച്ച ശേഷം അയാൾ ഓടി പോയെന്നും തപ്‌സി പറയുന്നു.

spot_img