ആദ്യമായി ചെയ്തത് ബാത്ത് റൂമിൽ വെച്ച്, ശബ്ദം കേട്ട് ചേച്ചി ഓടി വന്നു ; ജീവിതം മാറ്റിമറിച്ച സംഭവം തുറന്ന് പറഞ്ഞ് പ്രസീത മേനോൻ

ഒരു കാലത്ത് സിനിമയിൽ കോമഡി പറഞ്ഞ് കയ്യടി നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരമാണ് പ്രസീത മേനോൻ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിന്ന താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ വീണ്ടുമൊരു തിരിച്ച് വരവ് നടത്തിയിരുന്നു. രമേശ് പിഷാരഡി നയിക്കുന്ന ബഡായി ബംഗ്ലാവിൽ അമ്മായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി പിടിച്ചു പറ്റി. 1988 ൽ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രസീത വെള്ളിത്തിരയിലേക്ക് കടന്ന് വരുന്നത്. ബാലതാരമായും സഹനടിയായും നിരവധി സിനിമകളിൽ തിളങ്ങിയ താരം ജനിച്ചതും വളർന്നതും നൈജീരിയയിൽ ആയിരുന്നു.

praseetha badayi banglav
വിവാഹ ബന്ധം വേർപിരിഞ്ഞു ജീവിക്കുന്ന താരം തന്റെ കരിയറിൽ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്. ചലച്ചിത്ര അഭിനേത്രി മിമിക്രി ആര്ടിസ്റ് എന്നിതിനപ്പുറം ചെന്നൈയിലെ ആർ ആർ ഡോൺലി എന്ന അമേരിക്കൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ കൂടിയാണ് താരമിപ്പോൾ. 1988 തുടങ്ങി ഇപോഴും മിനിസ്‌ക്രിനിലും ബിഗ് സ്ക്രീനിലും സജീവമാണ് പ്രസീത. കേരളത്തിലെ ആദ്യത്തെ ഫീമെയിൽ മിമിക്രി ആർട്ടിസ്റ്റ് എന്ന പദവി സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. വരവേൽപ്പ്, കാസറഗോഡ് കദര്ഭയി, ചമ്പക്കുളത്തച്ചൻ, പത്രം, പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം തന്റെ സാനിധ്യം ഉറപ്പിച്ചു.
praseetha badayi

ഇപ്പോഴിത തന്റെ മിമിക്രി ജീവിതത്തെ കുറിച്ച് മനസുതുറക്കുകയാണ് താരം. മിമിക്രി ചെയാൻ സാധിക്കുമെന്ന് മനസിലായത് ബാത്ത്റൂമിൽ നിന്നാണെന്നും താരം പറയുന്നു. ആദ്യമായി മിമിക്രി ചെയ്തു തുടങ്ങിയത് ബാത്‌റൂമിൽ നിന്നുമാണെന്നും എന്നും ബാത്ത് റൂമിൽ കയറി ആളുകളുടെ ശബ്ദം താൻ അനുകരിക്കുകയുണ്ടായിരുന്നെന്നും താരം പറയുന്നു. തമാശയ്ക്ക് ചെയ്ത കാര്യം തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചെന്നും താരം പറയുന്നു. ഒരിക്കൽ ബാത്‌റൂമിൽ നിന്നും വ്യത്യസ്ത ശബ്ദം കേട്ട് തന്റെ ചേച്ചി വന്ന് നോക്കുകയും പിന്നീട് എല്ലാവര്ക്കും ഇടയിൽ മിമിക്രി അവതരിപ്പിക്കുകയും ചെയ്തുവെന്നും പ്രസീദ പറയുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ തനിക്ക് ഉണ്ടായിരുന്നെന്നും പ്രസീത പറയുന്നു.

ഒരിക്കൽ വൈശാലി എന്ന സിനിമയുടെ നൂറാം ദിവസം ആഘോഷമാക്കി നടത്തിയ പരിപാടിയിൽ താൻ മിമിക്രി അവതരിപ്പിയ്ക്കുകയും പ്രേംനസീർ സാർ തന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസീത പറയുന്നു. അദ്ദേഹത്തിന്റെ പ്രചോദനം അന്നെനിക്ക് ഊർജമായിരുന്നെന്നും താരം പറയുന്നു.

Latest news
POPPULAR NEWS