ആദ്യമൊക്കെ വത്സന് നല്ല ഇഷ്ടമായിരുന്നു, പിന്നെ കുറ്റം പറച്ചിലായി ; ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേതാ മേനോൻ

മമ്മുട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്തത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് ശ്വേതാമേനോൻ. തുടർന്ന് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ശ്വേത അഭിനയിച്ചു. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും സജീവമായിരുന്നു ശ്വേത. റോക്ക് ആൻഡ് റോൾ, രതി നിർവേദം,കയം, കളിമണ്ണ്, പാലേരി മാണിക്യം, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്ത താരം ടെലിവിഷൻ പരിപാടികളിൽ അവതാരകയായും ജഡ്ജസ് ആയും സജീവമാണ്.

മമ്മൂട്ടിയുടെ നായികയായി മലയാള സിനിമാലോകത്ത് എത്തിയ താരം പിനീട്‌ തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. സിനിമയിൽ സജീവമാകുന്നതിന് മുൻപായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പക്ഷെ ആദ്യ വിവാഹം പരാജയമായതോടെ ശ്വേത ആ ബന്ധം വേർപെടുത്തുകയായിരുന്നു. തുടർന്ന് സിനിമയിൽ സജീവമായ സമയത്താണ് താരം രണ്ടാമതും വിവാഹിതയാകുന്നത്. ആദ്യം വിവാഹം ചെയ്ത ബോബി ബോൺസാലയുമായുള്ള വിവാഹ ബന്ധം മൂന്ന് വർഷത്തിന് ശേഷമാണ് വേർപെടുത്തിയത്. തുടർന്ന് 2011 ലാണ് ശ്രീവത്സൻ മേനോനെ ശ്വേത വിവാഹം ചെയ്‌യുന്നത്‌.

ഇപ്പൊഴിത ലോക്കഡോൺ കാലത്തെ തന്റെ കുടുംബ ജീവിതത്തെകുറിച്ച് മനസ് തുറക്കുകയാണ് താരം. ഷൂട്ടോന്നും ഇല്ലാത്തതുകാരണം വീട്ടിൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം സമയം ചിലവഴിക്കുകയാണ് താരമിപ്പോൾ. കുറച്ചു പാചകങ്ങളും ബോട്ടിങ്മായി താൻ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ എല്ലാ തിരക്കുകളും ഒഴിഞ്ഞ സമയമാണിതെന്നും താരം പറയുന്നു.

ഒപ്പം തന്നെ തന്റെ ഭർത്താവിനെ കുറിച്ചും താരം പറയുന്നുണ്ട്. ഈ ലോക്കഡോൺ കാലത്ത് ആദ്യമൊക്കെ ശ്രീക്ക് തന്നോട് നല്ല സ്നേഹമായിരുന്നെന്നും എന്നാൽ പിന്നീട് താൻ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ഛ് കുറ്റം പറയാൻ തുടങ്ങുകയും നമ്മൾ തമ്മിൽ ചില കാര്യങ്ങളിൽ പരസ്പരം കുറ്റം പറയാൻ തുടങ്ങുകയും ചെയ്തുവെന്നും താരം പറയുന്നു. താൻ ഒരു കുസൃതി കാരിയാണെന്നും എല്ലാവരോടും കുസൃതി കാട്ടാറുണ്ടെന്നും താരം പറയുന്നു. തന്റ് സുഹൃത്തുക്കൾക്ക് തന്നെ നന്നായി അറിയാമെന്നും താരം പറയുന്നു.