ആദ്യരാത്രിയെ കുറിച്ച് ഓർക്കുമ്പോൾ പേടിയാണ് തന്റെ ആദ്യ രാത്രി കുളമാക്കും ; ഷംന കാസിം പറയുന്നു

നൃത്ത രംഗത്ത് നിന്നും സിനിമയിൽ എത്തിയ താരമാണ് ഷംന കാസിം. മലയാളത്തിൽ നല്ല അവസരം ലഭിച്ചില്ലെങ്കിലും അന്യ ഭാഷ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ് സിനിമകളിൽ സജീവമായ താരം ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. മഞ്ഞു പോലൊരു പെണ്കുട്ടി എന്ന കമൽ ചിത്രത്തിൽ കൂടിയാണ് ഷംന അഭിനയ രംഗത്ത് എത്തുന്നത്.

ചിന്ന അസിൻ എന്ന വിളിപ്പേരും തമിഴ് സിനിമ പ്രേമികൾ ഷംന കാസിമിന് സമ്മാനിച്ചിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങൾക്ക് ഒപ്പം അഭിനയിച്ച ഷംനയെ ദളപതി വിജയ് ഉൾപ്പടെ ഉള്ളവർ ചിന്ന അസിൻ എന്നാണ് വിളിക്കാറുള്ളത്. താൻ കുട്ടികാലത്ത് ഒരാളുടെ ആദ്യരാത്രി മുടക്കിയിട്ടുണ്ടെന്ന് വെളുപ്പെടുത്തുകയാണ് ഷംന ഇപ്പോൾ. തനിക്ക് 4 വയസ്സ് മാത്രം പ്രായമുളപ്പോൾ മൂത്ത ഇത്താത്തയുടെ കല്യാണത്തിന്റെ അന്ന് രാത്രി മണിയറയിൽ ആദ്യമേ താൻ സ്ഥാനം പിടിച്ചെന്നും ഇതുകണ്ട ഇക്കാക്കയുടെ കിളി പോയെന്നും ഷംന പറയുന്നു.
shamna khasim latest
അമ്മ തന്നെ എടുത്തോണ്ട് പോകാൻ തുടങ്ങിയപ്പോളും താൻ സൈഡിൽ കിടന്നോളാം എന്ന് ഇത്താത്തയോട് പറഞ്ഞെന്നും ബന്ധുക്കൾ അടക്കം പലതും പറഞ്ഞെങ്കിലും താൻ കൂട്ടാക്കിയില്ലന്നും പിന്നീട് ഇക്കാക്ക തന്നോട് അവിടെ കിടന്നോളാൻ തന്നോട് പറഞ്ഞെന്നും എന്നാൽ ചെറുപ്പത്തിൽ കിടക്കയിൽ മൂത്രം ഒഴിക്കുന്ന ശീലമുള്ളതിനാൽ അവരുടെ കിട്ടുകയിൽ മൂത്രം ഒഴിച്ചെന്നും അതിനാൽ അവരും തന്റെ ആദ്യരാത്രിയും കുളമാക്കി കൈയിൽ തരുമെന്ന് ചല്ലജ് ചെയ്‌തെന്നും താരം പറയുന്നു.

Also Read  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം