ആദ്യ കാമുകി അന്യമതസ്ഥയായിരുന്നു അതിന് ശേഷം വേറെ വിവാഹം കഴിക്കാൻ തോന്നിയിട്ടില്ല തുറന്ന് പറഞ്ഞു

മലയാളികൾ ഒരുകാലത്ത് പാടി നടന്ന ഗാനങ്ങളാണ് ഖൽബാണ് ഫാത്തിമ എന്ന ആൽബത്തിൽ ഏറെയും. നെഞ്ചിനുള്ളിൽ നീയാണ് ഫാത്തിമ എന്ന ഗാനം ഒരിക്കൽ എങ്കിലും മൂളാത്തവർ വളരെ വിരളമാരിക്കും. താജൂദിൻ വടകരയുടെ സ്വരത്തിൽ ഇ ഗാനം കേൾക്കാത്ത മലയാളികളും കാണില്ല. താൻ പാടിയ പാട്ടുകൾ പോലെ തന്നെ ജീവിതത്തിലും ഒരു ഫാത്തിമയുണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം ഇപ്പോൾ.
നല്ല രീതിയിൽ പ്രണയിച്ചു എങ്കിലും ജീവിതത്തിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെന്ന് പറയുകയാണ് താജുദ്ദീൻ.

തങ്ങൾ രണ്ടും പേരും വേറെ മതങ്ങളായതിനാൽ ജീവിതത്തിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ വർഷങ്ങൾക്ക് മുൻപേ പിരിയേണ്ടി വന്നെന്നും ഇദ്ദേഹം പറയുന്നു. താൻ പ്രണയിച്ച പെണ്കുട്ടി ഇപ്പോൾ എവിടെയോ സുഖമായി ജീവിക്കുന്നുണ്ടെന്നും താജുദ്ദീൻ പറയുന്നു. ആ പെണ്കുട്ടിയോടുള്ള സ്നേഹം പൂർണമായും മനസ്സിൽ നിന്നും ഒഴുവാക്കിയെന്നും, വിവാഹം കഴിച്ചാൽ സ്നേഹിക്കാനും നീതി പുലർത്താനും കഴിയുമോയെന്ന സംശയമുള്ളത് കൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും ഇദ്ദേഹം പറയുന്നു.

ജീവിതം അഡ്ജസ്റ്മെന്റാകരുത് മറിച്ച് സമർപ്പണമാകമെന്നും ഒരുമിച്ച് ജീവിക്കാനും ഭക്ഷണം പാകം ചെയ്ത് താരനും വീട്ടുകാർക്ക് ഒപ്പം നിൽക്കാനും മാത്രമല്ല പെണ്കുട്ടിയെ വിവാഹം കഴിക്കേണ്ടത് മറിച്ച് തനിക്ക് സ്നേഹിക്കാൻ കഴിയണമെന്നും അതിന് കഴിഞ്ഞില്ലങ്കിൽ അതിനോട് ചെയ്യുന്ന നീതികേടാണെന്നും താജുദ്ദീൻ വടകര പറയുന്നു.