ആദ്യ കൺമണിയെ വരവേൽക്കുന്നതിനും കാണുന്നതിനുമായി കാത്തിരിക്കുമ്പോഴാണ് അഖിലേഷിനെ കരിപ്പൂർ വിമാനാപകടം കവർന്നെടുക്കുന്നത്

ലക്‌നൗ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സഹപൈലറ്റായിരുന്ന അഖിലേഷ് വിടപറയുമ്പോൾ ഒരു കുടുംബത്തിന്റെയും നാടിന്റെയും നൊമ്പരങ്ങളാണ് അവശേഷിക്കുന്നത്. തന്റെ ആദ്യ കൺമണിയെ വരവേൽക്കുന്നതിനും കാണുന്നതിനുമായി കാത്തിരിക്കുമ്പോഴാണ് അഖിലേഷിനെ കരിപ്പൂർ വിമാനാപകടം കവർന്നെടുക്കുന്നത്. ഉത്തർപ്രദേശ് മഥുര ഗോവിന്ദ് നഗർ സ്വദേശിയായ അഖിലേഷ് രണ്ടുവർഷം മുമ്പാണ് വിവാഹിതനായത്. ഈ വരുന്ന സെപ്റ്റംബർ ഒന്നിന് ഭാര്യ മേഘയുടെ പ്രസവ തീയതി അറിയിച്ചിരിക്കുകയാണ് ആയിരുന്നു. ഇതിനായി ഭാര്യയുടെ അരികിലേക്ക് പോകുന്നതിനായി അഖിലേഷ് കാത്തിരിക്കുകയായിരുന്നു.

ഓഗസ്റ്റ് 21ന് വീട്ടിലേക്ക് മടങ്ങുന്നതിനായി ലീവ് അപേക്ഷ നിൽക്കുകയും വീട്ടിലേക്ക് വരുമെന്നു ഭാര്യയെയും ബന്ധുക്കളേയും അറിയിച്ച്‌ ആ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു അഖിലേഷ്. എന്നാൽ കരിപ്പൂർ വിമാനാപകടത്തിലൂടെ ഒരു കുടുംബത്തിലെ മുഴുവൻ പ്രതീക്ഷകളെയും സന്തോഷങ്ങളുടെയുമാണ് തച്ചുതകർത്തത്. അഖിലേഷിന്റെ മടങ്ങി വരവിനായി കാത്തിരുന്ന കുടുംബാംഗങ്ങളെ തേടിയെത്തിയത് വലിയൊരു ദുരന്തവാർത്ത തന്നെയായിരുന്നു. തന്റെ ഭർത്താവ് മരിച്ചുവെന്നുള്ള വിവരം ഏറെവൈകിയും മേഘ അറിഞ്ഞിരുന്നില്ല. അവസാന നിമിഷംവരെ മേഖലയെ ബന്ധുക്കൾ അറിയിച്ചിരുന്നില്ല. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മാത്രമാണ് പൂർണഗർഭിണിയായ അഖിലേഷിന്റെ ഭാര്യയെ ബന്ധുക്കൾ അറിയിച്ചിരുന്നത്.

Also Read  അമ്മയെ ആശുപത്രിയിൽ എത്തിച്ചത് മുതൽ പ്രണയം ; ഒരു യുവാവിനെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാർ

ദുരന്തം കേരളത്തിനു പുറത്തുപോലും വലിയ രീതിയിലുള്ള വാർത്തയായി മാറിയപ്പോൾ ഇത് കാണാതിരിക്കാൻ മേഘയെ മാറ്റി നിർത്തുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ബന്ധുക്കൾ നടത്തിയത്. മകനെ നഷ്ടമായ ദുഃഖവാർത്തയറിയിച്ചു ഏകകുഞ്ഞിനേയും നഷ്ടപ്പെടുമോയെന്നുള്ള ചിന്തയിലും വിഷമത്തിലുമാണ് ഈ വാർത്ത മേഘയെ അറിയിക്കാതെ മറച്ചു വെച്ചിരുന്നതെന്ന് അഭിലാഷിന്റെ അമ്മാവനായ കമൽ പറയുന്നു. ഈ മരണവാർത്ത മേഘയെ അറിയിക്കാതിരിക്കുന്നതിനു വേണ്ടി വീട്ടിലുള്ളവർപോലും കരച്ചിലടക്കി പിടിച്ചിരിക്കുകയായിരുന്നുവെന്നും കമൽ പറഞ്ഞു. ഇന്ന് പുലർച്ചെ 2:25 ഓടുകൂടി അഖിലേഷിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചേരുന്നു. ഇവിടെനിന്നും ഔദ്യോഗിക ആദരവോടുകൂടി നാടായ ഉത്തർപ്രദേശിൽലേ മഥുരയിലേക്ക് കൊണ്ടുപോകും.