ആദ്യ ചിത്രത്തിൽ നിന്നും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ തനിക്ക് സംഭവിച്ചിട്ടുണ്ട് ; തുറന്ന് പറഞ്ഞ് ഹണി റോസ്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഹണിറോസ്. 2005 മുതൽ ചലച്ചിത്ര മേഘലയിൽ സജീവമായ താരത്തിന്റെ ആദ്യ ചിത്രം വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് ആയിരുന്നു. മണികുട്ടന്റെ നായികയായിട്ടായിരുന്നു ചിത്രത്തിൽ താരംഅഭിനയിച്ചത്. പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം ട്രിവാഡ്രം ലോഡ്ജ്, റിങ് മാസ്റ്റർ, സർ സി പി, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, ചങ്ക്‌സ്, കുമ്പസാരം തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.

മോഹൻലാൽ, മമ്മുട്ടി, സുരേഷ്‌ഗോപി, ദിലീപ് തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാരിടൊപ്പം നടിയായും സഹനടിയായും താരം അഭിനയിച്ചിട്ടുണ്ട്. മലയത്തിനു പുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച താരം ഗ്ലാമറസ് വേഷങ്ങളിലും നാടൻ വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയ്ക്ക് പുറമെ മോഡലിംഗ് രംഗത്തും താരം സജീവമാണ്.

ഇപ്പോഴിതാ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണന്റെ നായികയായിട്ടാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്. ഇത്രയും വർഷം സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്ന് താൻ കരുതിയെല്ലെന്നും സിനിമയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും സിനിമയിൽ ഇനിയും നല്ല അവസരങ്ങൾ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോഴും താൻ സിനിമയിൽ തുടരുന്നതെന്നും താരം പറയുന്നു. സിനിമ ഉപേക്ഷിക്കാനാണയിരുന്നെങ്കിൽ അത് എന്നെ ആകാമായിരുന്നെന്നും താരം പറഞ്ഞു.

  അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചു ; ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

പതിനഞ്ചാം വയസ്സിൽ സിനിമയിലെത്തിയ തനിക്ക് ആദ്യമൊക്കെ അഭിനയത്തിൽ വലിയ ആത്മാർത്ഥതയൊന്നും തോന്നിയിട്ടില്ലെന്നും എന്നാൽ അഭിനയം ഒരു പാഷനായി തോന്നി തുടങ്ങിയപ്പോഴാണ് അതിനോട് കൂടുതൽ ആത്മാർത്ഥതയുണ്ടായതെന്നും താരം പറയുന്നു. ആദ്യ സിനിമയിൽ നിന്നും ഇപ്പോൾ കുറേ മാറ്റങ്ങൾ തനിക്ക് സംഭവിച്ചിട്ടുണ്ടെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. സിനിമയും കഥാപാത്രങ്ങളും ശക്തമാവുമ്പോൾ നമ്മളും താനെ മാറുമെന്നാണ് താരം പറയുന്നത്.

Latest news
POPPULAR NEWS