ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തി മറ്റൊരു വിവാഹം ചെയ്തതതിന്റെ കാരണം തുറന്ന് പറഞ്ഞ് പ്രകാശ് രാജ്

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ മികച്ച വേഷങ്ങൾ ചെയ്ത നടനാണ് പ്രകാശ് രാജ്. വില്ലനായും, സഹനടനായും ഏറെ സിനിമകളിൽ അഭിനയിച്ച പ്രകാശ് രാജ് അഞ്ച് വയസ്സുള്ള മകനെ നഷ്ടപെട്ടതിന് പിന്നാലെ നാല്പത്തിയഞ്ചാം വയസ്സിൽ രണ്ടാമത് വിവാഹം കഴിച്ചത് ഏറെ വാർത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2004 ൽ തന്റെ മകൻ നഷ്ടപെട്ടതിന് ശേഷം ജീവിതം തന്നെ മാറിമറിഞ്ഞെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രകാശ് രാജ് പറയുന്നു.

ഒരടി മാത്രം ഉയരമുള്ള ബെഞ്ചിൽ കയറി പട്ടം പറത്തുന്നത്തിന്റെ ഇടയിലാണ് മേശയിൽ നിന്നും മകൻ നിലത്ത്‌ വീണതെന്നും ആരോഗ്യ പ്രശ്ങ്ങളുമായി കുറച്ച് നാൾ ജീവിച്ചെങ്കിലും പിന്നീട് മരണപെട്ടന്നും ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യത്തിനേക്കാളും വേദനയാണ് ആ സംഭവത്തിൽ തനിക്ക് ഉണ്ടായതെന്നും പ്രകാശ് രാജ് പറയുന്നു.

മകന്റെ മരണത്തിന് ശേഷം ദാമ്പത്തിക ബന്ധത്തിൽ വിള്ളൽ വീഴുകയും പിന്നീട് ഡിവോഴ്സിൽ എത്തുകയുമായിരുന്നു. ഭാര്യ ലളിതയ്ക്ക് പ്രകാശ് രാജിന് ഒപ്പം ജീവിക്കാൻ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വരുകയായിരുന്നു. തനിക്ക് രണ്ട് പെണ്ണ് മക്കളുണ്ടെന്നും അവർ തനിക്ക് ഒപ്പവും ലളിതയ്ക്ക് ഒപ്പവും പോയി നിൽക്കാറുണ്ടെന്നും പ്രകാശ് രാജ് പറയുന്നു. 2009 ൽ ബന്ധം വേർപിരിഞ്ഞെങ്കിലും തന്റെ ഓഫീസ് അവരുടെ വീട്ടിലാണ് പ്രവർത്തിച്ചു വന്നതെന്നും താരം പറയുന്നു.

വിവാഹ മോചനത്തിന് ശേഷം മികച്ച വേഷങ്ങളുമായി മുന്നോട്ട് പോയ പ്രകാശ് രാജ് പോനി വർമ്മ എന്ന കൊറിയോഗ്രാഫറിനെ കണ്ടുമുട്ടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. 12 വയസ്സിന്റെ വ്യത്യാസമുള്ള ഇരുവരും പിന്നീട് അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ വിവാഹം കഴിക്കുകയായിരുന്നു. രണ്ടാം വിവാഹത്തോടെ തനിക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയുണ്ടെന്നും പൊനിയെ ആദ്യമായി കണ്ട്മുട്ടിയപ്പോൾ മക്കളോട് ഇ കാര്യം പറഞ്ഞെന്നും അവരുടെ കൂടി സമ്മതപ്രകാരമാണ് വിവാഹം കഴിച്ചതെന്നും പ്രകാശ് രാജ് പറയുന്നത്.