ആദ്യ ഭാര്യ വിവാഹ മോചനം നേടിയപ്പോഴാണ് തന്നെയും ബിന്ദു പണിക്കരെയും ചേർത്ത് കഥകൾ പ്രചരിച്ചത് ; വിവാഹത്തെ കുറിച്ച് സായികുമാർ

മലയാളത്തിൽ ഒരുപാട് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സായി കുമാർ. നായകനായും, വില്ലനായും, സഹനടനായും സിനിമയിൽ അഭിനയിച്ചു വരുന്ന ഇദ്ദേഹം വിവാഹ മോചനത്തിന് ശേഷം നടി ബിന്ദു പണിക്കരെ വിവാഹം കഴിച്ചിരുന്നു. 2019 ഏപ്രിൽ 10 നാണ് ഏറെ നാളത്തെ വിവാദങ്ങൾക്ക് ശേഷം ഇരുവരും വിവാഹം കഴിച്ചത്. ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് ബിന്ദുവിനെ കല്യാണം കഴിക്കാൻ മനസ്സിൽ ആലോചന വന്നതെന്നും താരം പറയുന്നു.

2003 ലാണ് ബിന്ദുവിന്റെ ഭർത്താവ് മരണപ്പെട്ടത് എന്നാൽ ആ സമയത്തൊന്നും തനിക്ക് ബിന്ദുവുമായി ബന്ധമില്ലായിരുന്നു എങ്കിലും തന്റെ പേര് ബിന്ദുവിന് ഒപ്പം പ്രചരിച്ചിരുന്നു. ബിന്ദുവിനെ പോലെ തന്നെ പലരുടെയും പേരിന് ഒപ്പം തന്റെ പേരും പ്രചരിച്ചിരുന്നുവെന്നും താരം പറയുന്നു. ആദ്യ ബന്ധത്തിൽ ഉണ്ടായ മകളുടെ വിവാഹമോ നിശ്ചയമോ തന്നെ അറിയിച്ചിരുന്നില്ല. അതിഥികളെ പോലെ പങ്കെടുക്കേണ്ട ആളല്ല താൻ അതുക്കൊണ്ട് നിച്ഛയത്തിന് പോയില്ലന്നും താരം പറയുന്നു.

  തിരുവനന്തപുരത്ത് രാത്രി രണ്ട് മണിക്ക് സീരിയൽ നടി മദ്യപിച്ച് കറങ്ങി ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു ബോധം വന്നപ്പോൾ പോലീസ് കസ്റ്റഡിയിൽ

പിന്നീട് തന്നെ വിവാഹത്തിനും വാട്സ്ആപ്പ് വഴിയാണ് അറിയിച്ചത്. അത്രയും കാലം അധ്വാനിച്ചതും ജീവിച്ചതും എല്ലാം മക്കൾക്ക് വേണ്ടിയാണെന്നും എന്നാൽ മകളും കുറ്റപ്പെടുത്തി സംസാരിച്ചത് മാനസികമായി തകർത്തുവെന്നും എന്നാൽ മകളെ തിരുത്താൻ പോയില്ലന്നും സായി കുമാർ പറയുന്നു. 2009 ൽ വിവാഹ മോചന കേസ് തുടങ്ങിയെന്നും എന്നാൽ അത് അവസാനിച്ചത് 2017 ലാണെന്നും സായികുമാർ പറയുന്നു.

Latest news
POPPULAR NEWS