ആനയെ കൊ-ലപ്പെടുത്തുയ സംഭവത്തിൽ വിൽസണെ റിമാൻഡ് ചെയ്തു: പ്രാധാന പ്രതികൾ ഒളിവിൽ

പാലക്കാട്: ഭക്ഷണത്തിൽ സ്ഫോ-ടകവസ്തു നിറച്ച ആനയെ അപാ-യപ്പെടുത്തിയ സംഭവത്തിലെ പ്രതി വിൽസണെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കേസിലെ പ്രധാന പ്രതികളായ തിരുവിഴാംകുന്ന് ഒതുക്കും പാറയിൽ എസ്റ്റേറ്റ് ഉടമ അബ്ദുൽ കരീം, മകൻ റിയാസുദ്ധീൻ എന്നിവർ ഒളിവിലാണ്. ഇവർക്കുവേണ്ടി പോലീസും വനംവകുപ്പും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പൈനാപ്പിളിൽ പന്നിപ്പടക്കം വെച്ച് ആനയ്ക്ക് നൽകിയെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

അന്വേഷണത്തിനൊടുവിൽ തേങ്ങയിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് ആനയെ അപാ-യപ്പെടുത്തിയതെന്ന് കേസിൽ പിടിയിലായ പ്രതി വിൽസൺ അന്വേഷണസംഘത്തോട് പറഞ്ഞു. സ്ഫോടക വസ്തുവിൽ നിന്നും കാട്ടാനയ്ക്ക് ഉണ്ടായ പരിക്ക് പുഴുക്കുകയും വ്രണം ആവുകയും ചെയ്തിരുന്നു. ഇതിന്റെ അസ്വസ്ഥതയെ തുടർന്ന് ദിവസങ്ങളോളമായി ആന സമീപത്തെ നദിയിൽ ഇറങ്ങി കഴിയുകയായിരുന്നു. മെയ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഇതിനുമുമ്പും മൃഗങ്ങളെ വേട്ടയാടിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

  വിഡി സതീശൻ എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം

Latest news
POPPULAR NEWS